മാസങ്ങള്‌ക്കു ശേഷം കണ്ടുമുട്ടിയ മലയാളിയായ സുഹ്ര്‌ത്തിനോട് ദല്‌ഹിക്കാരന് എന്തൊക്കെയുണ്ട് പ്രശ്നങ്ങള്? മലയാളിയായ സുഹ്ര്‌ത്ത്: അരവണ പ്രശ്നം! ദല്‌ഹിക്കാരന് : ഞങ്ങളുടെ പ്രശ്നത്തില് ഒരു ‘ര‘ കുറവുണ്ടെന്നെയുള്ളു ആണവ പ്രശ്നം!
രാവിലെ എഴുന്നേറ്റപ്പോള് മൂടികെട്ടിയ അന്തരീക്ഷം. പുറത്തിറങ്ങി നോക്കിയപ്പോള് കണ്ട കാഴ്ച. ഒന്ന് ഒപ്പിയെടുത്തലെന്തെയെന്നൊരു തോന്നല്. ഉടനെ തന്നെ Nokia 6233 വെച്ച് ഒരു കാച്ചങ്ങ് കാച്ചി.
http://www.cricketworldcup.com കരീബിയന്‍ ലോകകപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വിദഗ്‌ദരുടെ നിഗമനങ്ങള്‍, വീഡിയോ ക്ലിപ്പിംഗുകള്‍, ഗ്രാഫിക്‌സ്, ഫോട്ടോ ഗ്രാഫുകള്‍, കളിയുടെ ഫിസ്ചറുകള്‍ വേദി എന്നിവയെല്ലാം സൈറ്റില്‍ നിന്നും ലഭിക്കും. സൗജന്യമായി അക്‌സസ്സ് ചെയ്യാന്‍ കഴിയുന്ന സൈറ്റില്‍ ഫാന്‍റസി ഗെയിമുകള്‍ വിവിധ മല്‍സരങ്ങള്‍ തുടങ്ങിയ മുതല്‍ ബ്ലോഗിംഗിനു വരെ സൗകര്യം നല്‍കുന്നു.
യുണൈറ്റഡ് നേഷന്‍സ്: ലോകമെമ്പാടും പട്ടിണി മൂലം പ്രതിദിനം 18,000 ശിശുക്കള്‍ മരിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ സമിതി വെളിപ്പെടുത്തുന്നു. ശിശു മരണത്തിന് പോഷകാഹാരക്കുറവും കാരണമാവുന്നെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും ലോകമെമ്പാടുമുള്ള 850 ദശലക്ഷം ആള്‍ക്കാര്‍ ഒഴിഞ്ഞ വയറുമായാണ് തള്ളിനീക്കുന്നതെന്നും ഐക്യ രാഷ്ട്രസഭാ ഭക്ഷണ സമിതി തലവന്‍ ജയിംസ് മോറിസ് വെളിപ്പെടുത്തുന്നു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും വ്യാപാരസമൂഹങ്ങളും കൂട്ടായി യത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകദേശം 850 ദശലക്ഷം ആള്‍ക്കാരാണ് ദാരിദ്ര്യത്തില്‍പെട്ടുഴലുന്നത്. ഇതില്‍ പകുതിയിലധികവും കുട്ടികളാണ്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകാഹാര കുറവുമൂലമുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കുന്നതെന്നും ജയിംസ് മോറിസ് വെളിപ്പെടുത്തി. വദ്ധിച്ചുവരുന്ന ജനപ്പെരുപ്പമാണ് ദാരിദ്ര്യത്തിനും പട്ടിണി മരണങ്ങള്‍ക്കും കാരണമാവുന്നത്. വികസ്വര രാജ്യങ്ങളാണ് ശിശുമരണ നിരക്കില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യയും ചൈനയും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജയിംസ് മോറിസ് ചൂണ്ടിക്കാട്ടി.
പ്രണയ സന്ദേശത്തില്‍ വൈറസ് ! വാഷിംഗ്‌ടണ്‍: ‘പ്രണയ സന്ദേശമായി നിങ്ങളുടെ മെയിലിലേക്കു വരുന്ന ഇ മെയിലുകളെ സൂക്ഷിക്കുക അവയില്‍ കമ്പ്യൂട്ടര്‍ തകര്‍ത്തേക്കവുന്ന വൈറസുകളും ഉള്‍പ്പെട്ടേക്കും’-മുന്നറിയിപ്പു നല്‍കുന്നത് അമേരിക്കയിലെ കമ്പ്യൂട്ടര്‍ വിദഗ്‌ദര്‍.. കമിതാക്കളുടെ ദിനമായ വാലന്‍റൈന്‍ ദിനത്തില്‍ കമ്പ്യൂട്ടര്‍ വൈറസ് അപകടവും പതിയിരിക്കുന്നതായി പ്രമുഖര്‍ വിലയിരുത്തുന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്." ടുഗതര്‍ യൂ ആന്‍ഡ് ഐ, ടില്‍ ദി എന്‍ഡ് ഒഫ് ടൈം ഹേര്‍ട്ട് ഓഫ് മയിന്‍" തുടങ്ങിയ പദങ്ങളോടു കൂടിയ സന്ദേശങ്ങളെ അവഗണിക്കാനാണ് മുന്നറിയിപ്പ്. "പോസ്റ്റ് കാര്‍ഡ് ഡോട്ട് ഇ എക്സ് ഇ" എന്ന പേരില്‍ അറ്റാച്ചു ചെയ്‌ത ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതോടെ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തനം തുടങ്ങും. വന്‍ തോതില്‍ പ്രണയവൈറസുകള്‍ കണ്ടെത്തിയതായി ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിമാന്‍ ടെക്ക് പറയുന്നു. ആശംസകളുടെ കാലമായ വാലന്‍റൈന്‍ ദിനത്തിലും ക്രിസ്തുമസ് ദിനത്തിലും ഇന്‍റര്‍നെറ്റ് ക്രിമിനലുകള്‍ കൂടുതല്‍ ആക്രമനം നടത്തുമെന്നും മുന്നറിയിപ്പു നല്‍കുന്നു. സംശയകരവും അപരിചിതവുമായ ഇ-മെയിലുകള്‍ സ്വീകരിക്കരുതെന്നു മുന്നറിയിപ്പു നല്‍കുന്നത് ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ കൊറോണ്‍സ് ആണ്.
കര്‌ണ്ണാടക ട്രാനസ്പോര്‌ട്ട് കോര്‌പ്പറേഷന്‍ 1000 കോടിവരുമാനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=2028706&BV_ID=@@@ ഇതെങ്ങിനെ സാധിക്കുന്നു! എനിക്ക് അത്ഭുതം തോന്നുന്നു കേരള - കര്‌ണ്ണാടക അതിര്‌ത്തി ഗ്രാമത്തില് താമസിക്കുന്ന എനിക്ക് അവധിക്ക് നാട്ടില് പോയാല് ആഴ്ചയില് ഒരു പ്രാവശ്യമെങ്കിലും പല ആവശ്യങ്ങള്‌ക്കായി താലുക്കാസ്ഥാനമായ മടിക്കേരിക്ക് പോകേണ്ടി വരാറുണ്ട്. അപ്പോള് ഞന് കൂടുതലും യാത്ര ചെയ്യാറ് കര്‌ണ്ണാടക കെ.എസ്.ആര്.റ്റി.സി.ബസ്സിലാണ്‍ .നമുക്ക് ടിക്കറ്റ് ആവശ്യമുണ്ടെങ്കില് മുഴുവന് ചാര്‌ജും കൊടുക്കണം ടിക്കറ്റ് ആവശ്യമില്ലായെങ്കില് 27 രൂപ ചാര്‌ജിനു പകരം പതിനഞ്ചൊ ഇരുപതൊ കൊടുത്താല് മതി.ടിക്കറ്റ് വാങ്ങിയിട്ട് എവിടെ കൊണ്ടു പോയി പുഴുങ്ങി തിന്നാനാണ്‍ . അതുകൊണ്ട് ഇരുപത് ചോദിച്ചാല് വീണ്ടുമൊരു വിലപേശല് നടത്തി പതിനഞ്ചിലൊതുക്കും.യാത്രക്കാരില് കൂടുതലും എന്നെപ്പോലത്തെ ഒരേ തൂവല് പക്ഷികളായിരിക്കും.അപ്പോള് എങ്ങിനെയാണ്‍ ഈ ലാഭ കണക്ക്.