Sunday, July 30, 2006

എനിക്കും കിട്ടി വാച്ച്

നാലാം തരത്തില്‍ പഠിക്കുന്‍പോഴാണ് കത്തെഴുത്ത് തുടങ്ങിയത് ഇതുയെനിക്കുവേണ്ടിയല്ല എന്റ്റെ വീട്ടിനു കുറച്ചകലെയുള്ള ഫാത്തിമ എന്നുവിളിക്കുന്ന ഒരു സ്ത്രീക്കുവേണ്ടിയായിരുന്നു.അവരുടെ ഭര്‍ത്താവ് അന്നു അബുദാബിയിലായിരുന്നുഎഴുത്തും വായനയും അറിയാത്ത ഗതികേട് കൊണ്ടാണ്‍വര്‍ എന്നെ കൊണ്ടു എഴുത്ത് എഴുതിക്കുന്നത്. ഞാന്‍ അതിനുമുന്‍പ് കത്തെഴുതിട്ടുണ്ട് എന്റ്റെ സ്നേഹമുള്ള സാറമ്മാര്‍ക്കുവേണ്ടി ഞാന്‍ സ്കൂളില്‍ പോകാത്ത ദിവസം മാത്രം.
അന്നു ഫോറിനിലേക്കു കത്തെഴ്അതുന്നു എന്നൊരു ഗമയും എന്നില്‍ കടന്നു കൂടിയിരുന്നു.
അന്നൊക്കെ ഒരു കത്തെഴുതിയാല് അതിനുള്ളമറുപടിലഭിക്കണമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ കാത്തിരിക്കണം.അവരുടെ ഭര്‍ത്താവയക്കുന്ന കത്തില്‍ നിറയെ വിരഹവേദനകളായിരിക്കും അന്നെനിക്കു വായിച്ചു ഫലിപ്പിക്കാന്‍ സാധിക്കാറില്ലായിരുന്നു ഞാന്‍ കത്തു വായിക്കുന്‍പോള്‍ അവര്‍ കണ്ണുതുടക്കുന്നത് ഞാന്‍ പലപ്രാവശ്യം കാ‍ണ്ടിട്ടുണ്ട്.അതുപൊലെ തന്നെ മറുപടി വാചകള്‍ പറഞ്ഞു തരുന്‍പൊഴും അവരുടെ കണ്ണുകള്‍ ഈറനണിയാറുണ്ടയിരുന്നു.
ഈകത്തെഴുത്ത് എനിക്കു നല്ലെരുഅനുഭവമായിരുന്നു പുതിയ പുതിയ വാചകങ്ങളും കത്തെഴുതാനുള്ള ഒരു ശൈലിയും എനിക്കു നേടാന്‍ സധിച്ചു.കത്തെഴുതുന്ന എനിക്കും അദ്ദേഹമയക്കുന്ന കത്തില്‍ എനിക്കുവെന്ണ്ടി ഒന്നു രണ്ടു വാചകങ്ങളുണ്ടവുക പതിവാണ് മറുപടീ എഴുതുന്‍പോള്‍ അതിനുമറുപടി എഴുതുകയും ചെയ്യുംഅങ്ങിനെ കത്തെഴുത്തും വായനയും തുടര്‍ന്നു പോകുന്നതിനിടയില്‍ എനിക്കൊരു അധിബുദ്ദി തോന്നിയത് ആ സ്ത്രി എഴുതുന്ന മാതിരി എന്റെ വകയായിട്ടു ഒരു സ്പെഷെല്‍ വാചകം എഴുതി പിടിപ്പിച്ചു ആ വാചകം ഇതായിരുന്നു ഈ കത്തെഴുതുന്ന കുട്ടിക്കു ഒരു ഗോള്‍ഡന്‍ വാച്ച് കൊടുത്തയക്കണമെന്നു. കത്തെഴുതികഴിഞ്ഞാല്‍ ഒരു പ്രാവശ്യം അവരെ വായിച്ചു കേള്‍പ്പിക്കുക പതിവുണ്ട് വായിച്ചു കേള്‍പ്പിക്കുന്‍പോള്‍ ഞാന്‍ എസ്ട്രാ എഴുതിപിടിപ്പിച്ചത് മുഴുവനായിട്ടു ഞാന്‍ വിഴുങ്ങി ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചു.
അങ്ങിനെ ആ എഴുത്തിനുള്ള മറുപടി കത്തുമായി ഫാത്തിമ എന്റെ അടുത്തേക്കു വായിക്കാനായി വന്നു പരിചയമുള്ള കൈയക്ഷരമയതു കൊണ്ടു വളരെ വേഗത്തില്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴണെ എന്റെ തല കറക്കുന്ന ആ വാചകം മുന്‍പില്‍ പെട്ടത് ഗോള്‍ഡന്‍ വാച്ച് വരുന്ന് ഒരാളുടെ കൈവശം കൊടുത്തയച്ചിട്ടുണ്ട്.ഒരു ഫുള്‍സ്റ്റോപ്പിട്ടു ഒന്നുചവച്ചു വായിച്ചു.ഞന്‍ പകുതി തമാസയും പകുതി ആഗ്രഹവുമായി എഴുതിയതിനെ അദ്ദേഹമിത്ര സീരീയസ്സയിട്ടു എടുക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.കള്ളി വെളിച്ചത്താവുമോ എന്നൊരു പേടി മനസ്സിനെ അലട്ടാന്‍ തുടങ്ങി.
കാര‍മുള്ളുപോലെ എന്റെ മന്‍സ്സിനെ ആ വാചകം കുത്തിനോവിക്കന്‍ തുടങ്ങി.അതിനുള്ളമറുപടി എഴുതുന്നതിനിടയില്‍ അദ്ദേഹമെഴുതിയ വാചകം ആ സ്ത്രി കാണതെ ഞാന്‍ വെട്ടികളഞ്ഞു.എഴുതിയ കത്തുമായി അവര്‍ പോവുകയും ചെയിതു പക്ഷെ എന്റെ മനസ്സിനു ഒരു സമാധാനവുമില്ല ഉപ്പ അറിഞ്ഞാല്‍ പ്രശ്നമാണെ... പച്ചവിറകിനു തീ പിടിച്ചതുപോലെ മനസ്സു പുകയാന്‍ തുടങ്ങി.ഒരു സമാധാനവുമില്ലാത്ത അവസ്ഥ.അവരോടു തന്ന കാര്യയങ്ങള്‍ തുറന്നുപരയാന്‍ ഒരു വല്ലായ്മ് അവര്‍ എന്തു വിചാരിക്കും കടലിന്നും കടലാടിക്കും ഇടയില്‍ പെട്ട അവസഥ. ദിവസത്തിന്നു ഇരുപത്തിനാലു മണിക്കൂറില്‍കൂടുതലുള്ളതുപോലെ തോന്നല്‍.രണ്ടു ദിവസം അങ്ങിനെ വല്ലയിമയില്‍ കഴിഞ്ഞു പോയി.കുറെ കൂട്ടലും കിഴിക്കലും നടത്തി അവസാനം ചെറിയൊരു തീരുമാനത്തിലെത്തി.ഉമ്മയേട് കാര്യയങ്ങള്‍ പറയാം.അതിനുള്ള അവസരവുമുണ്ട് .സന്ധ്യാ പ്രാര്‍ത്ഥനയിക്കുവേണ്ടി നിസ്കാര പായയില്‍ കയറിയാല്‍ അതിനുശേഷമുള്ള അവസാനത്തെ പ്രാത്ഥന കഴിഞ്ഞെ ഉമ്മ നിസ്ക്കരപായയില്‍ നിന്നു ഇറങ്ങാറുള്ളു.അവസാനത്തെ മകന്‍ എന്നപരിഗണനവെച്ചു ആ നിസ്ക്കാര്‍പായയില്‍ ഉമ്മയേട് ചേര്‍ന്നിരുന്നു സ്കൂളിലേയും മറ്റുവിശെഷങ്ങളും പറഞ്ഞു ഉമ്മയെ കയ്യിലെടുക്കറുണ്ടയിരുന്നു. ആ അവസരം തന്നെ ഒന്നു പരീ‍ക്ഷിച്ചു കളയാമെന്നു തീരുമാനിച്ചു. അങ്ങിനെ അവിടെ വെച്ചു എന്റെ എക്സ്ട്രാ വാചകത്തെപ്പറ്റിയും അതിനു അദ്ദേഹമയച്ച മറുപടിയും. അവതരിപ്പിച്ചു ഖുറാന്‍ പാരായണം ചെയ്യുന്നതിനിടയില്‍ ആദ്യമൊന്നു അലസമായി മൂളിയെങ്കിലും വീണ്ടുമൊരിക്കല്‍ പറഞ്ഞപ്പോഴണ് ഉമ്മയിക്കു കാര്യയതിന്റ് ഗൌരവം പിടികിട്ടിയത്.മുഖമുയര്‍ത്തി എന്റെ നേരെ നോക്കിയിട്ടു എല്ലാസ്നെഹവും ഉള്ളിലൊതുക്കികൊണ്ട് ദേഷ്യഭാവത്തില്‍ നീ എന്തിനാണു അങ്ങിനെ ചെയിതത് അതൊക്കെ തോന്ന്യവാസമല്ലെ? ഞാനൊന്നും മിണ്ടിയില്ല മൌനം വിദ്വാനു ഭൂഷണമെന്നുള്ളതുകൊണ്ട് ഒന്നുമിണ്ടിയില്ല.ആവൂ വലിയൊരു ഭാരം മനസ്സിന്നു ഇറക്കിവെച്ച പ്രതീതിയുണ്ടെങ്കിലും ഉപ്പയറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണമെന്നൊരു സംശയവുമുണ്ട്.
ഒരു ഞായറാഴച കൂട്ടുകാരുമൊത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴന് ഉമ്മാന്റെ വിളി അടുത്തുചെന്നപ്പൊഴുണ്ട് ഫാത്തിമത്ത കയ്യിലൊരു ഗോള്‍ഡന്‍ വാച്ചുമായി ഉമ്മയുടെ അടുത്ത് നില്‍ക്കുന്നു. ഞാന്‍ മനസ്സില്‍ സ്വപ്നം കണ്ട അതേ വാച്ച്. എനിക്കു നേരെ ഗോള്‍ഡന്‍ വാച്ച് കാണിച്ചിട്ടു അവര്‍ പറഞ്ഞു ഇതു നിനക്കുവേണ്ടി കൊടുത്തയച്ചതാണന്ന്. ഞാന്‍ ചോദ്യരൂപത്തില്‍ ഉമ്മയുടെ മുഖത്ത് നോക്കി. വിധി കാത്തിരിക്കുന്ന കുറ്റവളിയെപോലെ മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.അവരുടെ മുന്‍പില്‍ ഞാന്‍ ചെറുതായി ചൂടെണ്ണയില്‍ വീഴ്ത്താത്ത് പപ്പടത്തിന്റെ പരുവം അപ്പോള്‍ ഫാത്തിമത്ത പറഞ്ഞു നിനക്കു ആശയുള്ളതുകൊണ്ടെല്ലെ നീ വാച്ചിനുവേണ്ടിയെഴുതിയത്.നീ എടുത്തൊ എന്നു പറഞ്ഞു എനിക്കു നേരെ നീട്ടി.ഒന്നു വാങ്ങിയിട്ടുകെട്ടിനോക്കണമെന്നുണ്ട് പക്ഷെ ഉമ്മ ഒന്നും മിണ്ടുന്നില്ല എന്റെ ആശയെ നിരാശ ആക്കുമൊയെന്നൊരു സംശയം മനസ്സിനെ അലട്ടാന്‍ തുടങ്ങി.അവസാനം ഉമ്മമൊഴിഞ്ഞു. ഉപ്പാനോട് ചോദിക്ക് എനിക്കൊന്നും പറയാന്‍ വയ്യ.എന്റെ ടെന്‍ഷന്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.ഗോള്‍ഡന്‍ വാച്ച് കൈവിട്ടുപോകുമൊയെന്ന സംശയം ബലപ്പൊടുന്നതുപോലെ പോലീസിന്റെയും പുഴയുടെയും നടുവില്‍ പ്പെട്ട അനുഭവം. ഉമ്മ വാച്ച് ഉപ്പയ്ക്ക് കൊണ്ടുകാണിച്ചപ്പോള്‍ കപ്പലിലും,കല്‍ക്കത്തയിലും ജോലിചെയ്ത് ഉപ്പാന്റെ വിഞ്ജാനം പുറത്തെടുത്തു CAMy നല്ല വിലയുള്ള വാച്ച് എന്നിട്ടു ഉപ്പാന്റെ മാസ്റ്റര്‍ഫീസായ ഉം എന്നു മുളി.എന്നിട്ടു ഇങ്ങിനെ കൂട്ടിച്ചേര്‍ത്തു വല്ലവിശേഷദിവസ്ത്തിലും കെട്ടിയാല്‍ മതി.എന്റെ മനസ്സില്‍ ആയിരം പൂത്തിരി ഒന്നിച്ചുകത്തികൊണ്ടിരുന്നു.

.