Sunday, February 18, 2007

പ്രതിദിനം18,000ശിശുമരണം

യുണൈറ്റഡ് നേഷന്‍സ്: ലോകമെമ്പാടും പട്ടിണി മൂലം പ്രതിദിനം 18,000 ശിശുക്കള്‍ മരിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ സമിതി വെളിപ്പെടുത്തുന്നു. ശിശു മരണത്തിന് പോഷകാ‍ഹാരക്കുറവും കാരണമാവുന്നെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസവും ലോകമെമ്പാടുമുള്ള 850 ദശലക്ഷം ആള്‍ക്കാര്‍ ഒഴിഞ്ഞ വയറുമായാണ് തള്ളിനീക്കുന്നതെന്നും ഐക്യ രാഷ്ട്രസഭാ ഭക്ഷണ സമിതി തലവന്‍ ജയിംസ് മോറിസ് വെളിപ്പെടുത്തുന്നു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും വ്യാപാരസമൂഹങ്ങളും കൂട്ടായി യത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകദേശം 850 ദശലക്ഷം ആള്‍ക്കാരാണ് ദാരിദ്ര്യത്തി‌ല്‍‌പെട്ടുഴലുന്നത്. ഇതില്‍ പകുതിയിലധികവും കുട്ടികളാണ്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകാഹാര കുറവുമൂലമുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കുന്നതെന്നും ജയിംസ് മോറിസ് വെളിപ്പെടുത്തി.
വദ്ധിച്ചുവരുന്ന ജനപ്പെരുപ്പമാണ് ദാരിദ്ര്യത്തിനും പട്ടിണി മരണങ്ങള്‍ക്കും കാരണമാവുന്നത്. വികസ്വര രാജ്യങ്ങളാണ് ശിശുമരണ നിരക്കില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യയും ചൈനയും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജയിംസ് മോറിസ് ചൂണ്ടിക്കാട്ടി.

1 comment:

സഞ്ചാരി said...

ദിവസവും ലോകമെമ്പാടുമുള്ള 850 ദശലക്ഷം ആള്‍ക്കാര്‍ ഒഴിഞ്ഞ വയറുമായാണ് തള്ളിനീക്കുന്നതെന്നും ഐക്യ രാഷ്ട്രസഭാ ഭക്ഷണ സമിതി തലവന്‍ ജയിംസ് മോറിസ് വെളിപ്പെടുത്തുന്നു.