മനസ്സില്‍ തലോലിക്കുന്ന കുറെ ഗ്രാമിണകാഴച്ചകളും അവിടെ നിന്നും കിട്ടിയ അനുഭവങ്ങള്‍ പച്ചയായും നിറം പിടിപ്പിച്ചും പറയാന്‍ ശ്രമിക്കുകയാണ്.
Wednesday, July 08, 2009
Sunday, June 28, 2009
Friday, June 26, 2009
ഈന്തപ്പഴകാലം ചിത്രങ്ങൾ
അബുദാബി റോഡിലൂടെ സഞ്ചരിക്കുന്ന ആരേയും ആകർഷിക്കുന്ന കാഴ്ചകാളാണ് വിളഞ്ഞു നിൽക്കുന്ന ഈന്തപ്പൻ കുലകൾ.
പ്രധാനമായി കാണുന്നത് രണ്ടു നിറങ്ങളിലാൺ സ്വർണ്ണനിറമുള്ളതും,തവിട്ടു നിറം കലർന്ന ചുവപ്പു നിറമുള്ളതും,
നമുക്ക് ആവശ്യമുള്ളത് ശേഖരിക്കുന്നതില് വിരോധമില്ലായെന്നാണ് തോന്നുന്നത്,
ഈന്തപ്പഴത്തെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ കടന്നു ചെല്ലുക.
http://en.wikipedia.org/wiki/Date_Palm
Thursday, June 18, 2009
ഇടവേളയ്ക്കു ശേഷം വീണ്ടും ഞാൻ...
മാന്യ ബൂലോക് ചങ്ങാതിമാരെ!
നീണ്ട ഒരു ഇടവേളയക്കു ശേഷം ഞാൻ വീണ്ടും കടന്നു വരികയാണ് എന്റെ ഓർമ്മകളും ,ചില നൊമ്പരങ്ങളും,കാണാൻ ആഗ്രഹിക്കാത്തതൊ അതല്ല വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നതൊ ആയ ചില ചിത്രങ്ങളും ഇവിടെ ഇടാൻ ആഗ്രഹിക്കുന്നു.
ഇത്ര കാലം എവിടെപ്പോയി അതിനുള്ള ചോദ്യത്തിനുള്ള മറുപടി എന്റെ കുറിപ്പിൽ കൂടി മാന്യ വായനക്കർക്ക് തരാം.
പഴയവരുടെ ചങ്ങാതത്തം പുതുക്കുവനും പുതിയ ബ്ലോഗന്മാരെ പരിചയപ്പെടാനും അടുത്തറിയുവാനും ഇതാ ഞാൻ എത്തിപ്പോയി.
ചിലർ നൽകിയ സ്നേഹം അത് മനസ്സിന്റെ ഉള്ളറകളിൽ എവിടയൊ ഒളിച്ചിരിക്കും ചിലപ്പോഴൊക്കെ വന്ന് മഴയുടെ നന്മപോലെ ആശ്വസിപ്പിക്കും സ്നേഹം നൽകിയ വിരൽ ത്തുമ്പ് കയ്യെത്താദൂരത്താണങ്കിലും ആവേളയിൽ നമ്മുടെ മനസ്സിൽ ആ സ്ഫർശനത്തിന്റെ സുഖവും അന്നനുഭവപ്പെട്ട സുഗന്ധവും നമ്മുടെ മുമ്പിലെത്തും.എത്ര സ്നേഹം കൊടുത്താലും വിഷപ്പാമ്പിന്റെ സ്വഭാവമുള്ളവർ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കാൻ മിനക്കെടാൻ വൈകിയതു കൊണ്ടൊ അതല്ല അത് എന്നെ സംബന്ധിക്കുന്നതെല്ലായെന്ന വിശ്വാസമാണൊ ഇവിടെ മാറ്റിയെഴുതപ്പെടേണ്ടത്.
ആ കുന്നിൻച്ചെരുവും അന്നെനിക്ക് തണലേകിയ ആ വാകമരവും എന്നും ഞാൻ ഓർക്കപ്പെടും.

Thursday, February 14, 2008
അടിക്കുറിപ്പ് മത്സരം
Sunday, February 03, 2008
Tuesday, January 15, 2008
Friday, December 21, 2007
അരവണയും ദല്‌ഹിക്കാരനും
മാസങ്ങള്‌ക്കു ശേഷം കണ്ടുമുട്ടിയ മലയാളിയായ സുഹ്ര്‌ത്തിനോട് ദല്‌ഹിക്കാരന് എന്തൊക്കെയുണ്ട് പ്രശ്നങ്ങള്?
മലയാളിയായ സുഹ്ര്‌ത്ത്: അരവണ പ്രശ്നം!
ദല്‌ഹിക്കാരന് : ഞങ്ങളുടെ പ്രശ്നത്തില് ഒരു ‘ര‘ കുറവുണ്ടെന്നെയുള്ളു ആണവ പ്രശ്നം!

Tuesday, December 18, 2007
അശോകന് മീങ്ങോത്ത് ന്റെ കവിതകള്
അശോകന് മീങ്ങോത്ത് നു്
http://pravaasiyutekaazhcha.blogspot.com/
പുതുതായി ബുലോഗത്തില്‍ കുറച്ചു തരിശുഭൂമി കിട്ടിയിരിക്കുന്നു അതില്‍ കിളക്കലും,നടലും,നനക്കലും. തുടങ്ങിയിരിക്കുന്നു.പക്ഷെ അതിലേക്കുള്ള വഴിയൊന്നും ചിന്ത, http://www.chintha.com/malayalam/blogroll.php
തനിമലയാളം http://thanimalayalam.org/index.jsp
ഇതില് രണ്ടിലും കണ്ടില്ല അതു കൂടാതെ അഭിപ്രായപെട്ടിയും കണ്ടില്ല. അറിയുന്നവര് സെറ്റിങ് നെപ്പറ്റി വിശദമാക്കി കൊടുക്കുമല്ലൊ.

Saturday, December 01, 2007
ചൈനയില് നിന്ന് കുളരണിക്കുന്ന ഒരു ചിത്രം

ചൈനയിലെ ഷെനെയാങ്ങ് പട്ടണം മഞ്ഞ് മൂടി
കിടക്കുന്നു.

ഇതിനകത്തൊരു കാറുണ്ട്.
എന്റെ കൂട്ടുകാരന് എം.കെ.കാഞ്ഞങ്ങാട്.
എം.ബി.ബി.എസ്.നു് പഠിക്കുന്നതിനു വേണ്ടി
ഈ പട്ടണത്തിലേക്കാണ്‍ പോയിരിക്കുന്നത്.
കണ്ണുനീര്‍ പോലും മഞ്ഞുകട്ടയായിപോകുന്നഇത്ര തണുപ്പില്. രാവിലെ മൂത്രമൊഴിക്കാന്
പോകുമ്പോള് ഒരു വടികൂടി കരുതേണ്ടി
വരുമല്ലൊ.
Thursday, November 29, 2007
ഇന്നത്തെ പുലരി
Wednesday, November 28, 2007
Monday, August 06, 2007
ബേക്കല്‌ക്കോട്ട: കാസര്‌കോട് (ചിത്രം)
Tuesday, June 19, 2007
Monday, April 30, 2007
Tuesday, February 27, 2007
ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‌ക്ക് വേണ്ടി ഒരു സൈറ്റ്
http://www.cricketworldcup.com
കരീബിയന്‍ ലോകകപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വിദഗ്‌ദരുടെ നിഗമനങ്ങള്‍, വീഡിയോ ക്ലിപ്പിംഗുകള്‍, ഗ്രാഫിക്‌സ്, ഫോട്ടോ ഗ്രാഫുകള്‍, കളിയുടെ ഫിസ്ചറുകള്‍ വേദി എന്നിവയെല്ലാം സൈറ്റില്‍ നിന്നും ലഭിക്കും. സൗജന്യമായി അക്‌സസ്സ് ചെയ്യാന്‍ കഴിയുന്ന സൈറ്റില്‍ ഫാന്‍റസി ഗെയിമുകള്‍ വിവിധ മല്‍സരങ്ങള്‍ തുടങ്ങിയ മുതല്‍ ബ്ലോഗിംഗിനു വരെ സൗകര്യം നല്‍കുന്നു.

Sunday, February 18, 2007
പ്രതിദിനം18,000ശിശുമരണം
യുണൈറ്റഡ് നേഷന്‍സ്: ലോകമെമ്പാടും പട്ടിണി മൂലം പ്രതിദിനം 18,000 ശിശുക്കള്‍ മരിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ സമിതി വെളിപ്പെടുത്തുന്നു. ശിശു മരണത്തിന് പോഷകാഹാരക്കുറവും കാരണമാവുന്നെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസവും ലോകമെമ്പാടുമുള്ള 850 ദശലക്ഷം ആള്‍ക്കാര്‍ ഒഴിഞ്ഞ വയറുമായാണ് തള്ളിനീക്കുന്നതെന്നും ഐക്യ രാഷ്ട്രസഭാ ഭക്ഷണ സമിതി തലവന്‍ ജയിംസ് മോറിസ് വെളിപ്പെടുത്തുന്നു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും വ്യാപാരസമൂഹങ്ങളും കൂട്ടായി യത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകദേശം 850 ദശലക്ഷം ആള്‍ക്കാരാണ് ദാരിദ്ര്യത്തില്‍പെട്ടുഴലുന്നത്. ഇതില്‍ പകുതിയിലധികവും കുട്ടികളാണ്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകാഹാര കുറവുമൂലമുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കുന്നതെന്നും ജയിംസ് മോറിസ് വെളിപ്പെടുത്തി.
വദ്ധിച്ചുവരുന്ന ജനപ്പെരുപ്പമാണ് ദാരിദ്ര്യത്തിനും പട്ടിണി മരണങ്ങള്‍ക്കും കാരണമാവുന്നത്. വികസ്വര രാജ്യങ്ങളാണ് ശിശുമരണ നിരക്കില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യയും ചൈനയും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജയിംസ് മോറിസ് ചൂണ്ടിക്കാട്ടി.

Wednesday, February 14, 2007
എല്ലാറ്റിനും തീവില
ദുരന്തങ്ങള് വരുന്ന വഴികള്.
Tuesday, February 13, 2007
Subscribe to:
Posts (Atom)