Showing posts with label വീണ്ടുമൊരിക്കൽ. Show all posts
Showing posts with label വീണ്ടുമൊരിക്കൽ. Show all posts

Thursday, June 18, 2009

ഇടവേളയ്ക്കു ശേഷം വീണ്ടും ഞാൻ...

മാന്യ ബൂലോക് ചങ്ങാതിമാരെ!
നീണ്ട ഒരു ഇടവേളയക്കു ശേഷം ഞാൻ വീണ്ടും കടന്നു വരികയാണ് എന്റെ ഓർമ്മകളും ,ചില നൊമ്പരങ്ങളും,കാണാൻ ആഗ്രഹിക്കാത്തതൊ അതല്ല വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നതൊ ആയ ചില ചിത്രങ്ങളും ഇവിടെ ഇടാൻ ആഗ്രഹിക്കുന്നു.
ഇത്ര കാലം എവിടെപ്പോയി അതിനുള്ള ചോദ്യത്തിനുള്ള മറുപടി എന്റെ കുറിപ്പിൽ കൂടി മാന്യ വായനക്കർക്ക് തരാം.
പഴയവരുടെ ചങ്ങാതത്തം പുതുക്കുവനും പുതിയ ബ്ലോഗന്മാരെ പരിചയപ്പെടാനും അടുത്തറിയുവാനും ഇതാ ഞാൻ എത്തിപ്പോയി.
ചിലർ നൽകിയ സ്നേഹം അത് മനസ്സിന്റെ ഉള്ളറകളിൽ എവിടയൊ ഒളിച്ചിരിക്കും ചിലപ്പോഴൊക്കെ വന്ന് മഴയുടെ നന്മപോലെ ആശ്വസിപ്പിക്കും സ്നേഹം നൽകിയ വിരൽ ത്തുമ്പ് കയ്യെത്താദൂരത്താണങ്കിലും ആവേളയിൽ നമ്മുടെ മനസ്സിൽ ആ സ്ഫർശനത്തിന്റെ സുഖവും അന്നനുഭവപ്പെട്ട സുഗന്ധവും നമ്മുടെ മുമ്പിലെത്തും.എത്ര സ്നേഹം കൊടുത്താലും വിഷപ്പാമ്പിന്റെ സ്വഭാവമുള്ളവർ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കാൻ മിനക്കെടാൻ വൈകിയതു കൊണ്ടൊ അതല്ല അത് എന്നെ സംബന്ധിക്കുന്നതെല്ലായെന്ന വിശ്വാസമാണൊ ഇവിടെ മാറ്റിയെഴുതപ്പെടേണ്ടത്.
ആ കുന്നിൻ‌ച്ചെരുവും അന്നെനിക്ക് തണലേകിയ ആ വാകമരവും എന്നും ഞാൻ ഓർക്കപ്പെടും.