കര്‌ണ്ണാടക ട്രാനസ്പോര്‌ട്ട് കോര്‌പ്പറേഷന്‍ 1000 കോടിവരുമാനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=2028706&BV_ID=@@@
ഇതെങ്ങിനെ സാധിക്കുന്നു! എനിക്ക് അത്ഭുതം തോന്നുന്നു കേരള - കര്‌ണ്ണാടക അതിര്‌ത്തി ഗ്രാമത്തില് താമസിക്കുന്ന എനിക്ക് അവധിക്ക് നാട്ടില് പോയാല് ആഴ്ചയില് ഒരു പ്രാവശ്യമെങ്കിലും പല ആവശ്യങ്ങള്‌ക്കായി താലുക്കാസ്ഥാനമായ മടിക്കേരിക്ക് പോകേണ്ടി വരാറുണ്ട്. അപ്പോള് ഞന് കൂടുതലും യാത്ര ചെയ്യാറ് കര്‌ണ്ണാടക കെ.എസ്.ആര്.റ്റി.സി.ബസ്സിലാണ്‍ .നമുക്ക് ടിക്കറ്റ് ആവശ്യമുണ്ടെങ്കില് മുഴുവന് ചാര്‌ജും കൊടുക്കണം ടിക്കറ്റ് ആവശ്യമില്ലായെങ്കില് 27 രൂപ ചാര്‌ജിനു പകരം പതിനഞ്ചൊ ഇരുപതൊ കൊടുത്താല് മതി.ടിക്കറ്റ് വാങ്ങിയിട്ട് എവിടെ കൊണ്ടു പോയി പുഴുങ്ങി തിന്നാനാണ്‍ . അതുകൊണ്ട് ഇരുപത് ചോദിച്ചാല് വീണ്ടുമൊരു വിലപേശല് നടത്തി പതിനഞ്ചിലൊതുക്കും.യാത്രക്കാരില് കൂടുതലും എന്നെപ്പോലത്തെ ഒരേ തൂവല് പക്ഷികളായിരിക്കും.അപ്പോള് എങ്ങിനെയാണ്‍ ഈ ലാഭ കണക്ക്.
മനസ്സില്‍ തലോലിക്കുന്ന കുറെ ഗ്രാമിണകാഴച്ചകളും അവിടെ നിന്നും കിട്ടിയ അനുഭവങ്ങള്‍ പച്ചയായും നിറം പിടിപ്പിച്ചും പറയാന്‍ ശ്രമിക്കുകയാണ്.
Saturday, February 10, 2007
ഒരു കല്ല്യാണ്‍ക്കാര്യം
തുലാവര്‌ഷത്തിനു ശേഷം. പശുക്കളെയും,
കാളകളെയും ഇതു പോലെ കല്ലുമാലകളും,
സാരികളും കൊണ്ട് അലങ്കരിച്ച് കേരള,
കര്‌ണ്ണാടക അതിര്‌ത്തി ഗ്രാമങ്ങളിലെ
എല്ലാവീടുകളിലും കയറിഇറങ്ങും. ഇവര്
വരുന്നത് കര്‌ണ്ണാടകത്തിന്റെ ഉള്‌ഗ്രാമങ്ങ
ളില് നിന്നാണ്‍.
ഇവര് പറയുന്നത് ഈ പശുക്കള്‌ക്ക്
സാരിയും കാളകള്‌ക്ക് അരിയൊ
പണമൊ നേര്‌ച്ചയായി കൊടുത്താല്
പുരയും,പറന്‍പും നിറഞ്ഞുനില്കുന്നവര്
ക്ക് പെട്ടന്ന് കല്ല്യായണ ഭാഗ്യയമുണ്ടാ
കുമെന്ന് .
Subscribe to:
Posts (Atom)