Wednesday, January 24, 2007
Blog this story
പോയവര്‍ഷത്തെ ഇന്ത്യന്‍ ഐ ടി വ്യവസയാത്തിന്‍റെ നിര്‍ണായക കണക്കുകള്‍ നാസ്കോം പുറത്തുവിട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് പത്ത് മടങ്ങ് നേട്ടമാണ് ഐ ടി വ്യവസായം നേടിയിരിക്കുന്നത്.
1996-97 കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വ്യവസായത്തിന്‍റെ വരവ് 4.8 അമേരിക്കന്‍ ഡോളറായിരുന്നെങ്കില്‍ 2006-07 കാലഘട്ടത്തില്‍ അത് 47.8 അമേരിക്കന്‍ ഡോളറായി കുതിച്ചുയര്‍ന്നു.മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഐടി മേഖലയുടെ സംഭാവന 1.2 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി വര്‍ദ്ധിച്ചു.
പോയവര്‍ഷത്തെ ഐ ടി ചലനങ്ങള്‍ നിരീക്ഷിച്ച് തയ്യാറാക്കുന്ന നാസ്കോമിന്‍റെ ‘സ്ട്രാറ്റജിക് റിവ്യൂ 2007’ലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഫെബ്രുവരിയില്‍മാത്രമെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടു.
ലോകത്തിന്‍റെ ഐ ടി അധിഷ്ഠിത ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും വലിയ ലക്‍ഷ്യകേന്ദ്രമായി ഇന്ത്യമാറിയെന്നാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് നാസ്കാം റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ ആഭ്യന്തര വിപണിയുടേയും വിദേശ വിപണിയുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഐ ടി വ്യവസായം വേഗത്തില്‍ സ്വയം മാറ്റത്തിന് വിധേയമാകുന്നു എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്ന് സത്യം കമ്പ്യൂട്ടേഴ്സിന്‍റെ സ്ഥാപക ചെയര്‍മാനും നാസ്കോം അധ്യക്ഷനുമായ ബി രാമലിംഗ രാജു പറഞ്ഞു.
2010ല്‍ അറുപത് ബില്യന്‍ അമേരിക്കന്‍ ഡോളറിന്‍റെ വ്യവസായം നടത്തുക എന്ന ലക്‍ഷ്യത്തിലേക്ക് ഇന്ത്യവളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണെന്ന് നാസ്കോം പ്രസിഡന്‍റ് കിരണ്‍ കാര്‍ത്തിക് പറഞ്ഞു.
ഹാര്‍ഡ് വെയര്‍ രംഗത്ത് ആഭ്യന്തര കമ്പനികള്‍ നിര്‍ണായകമായ മുന്നേറ്റം നടത്തി എന്നതാണ് നാസ്കോമിന്‍റെ പ്രധാന കണ്ടെത്തല്‍.