Thursday, February 01, 2007

മോസര്‍ബെയര്‍ കേരളത്തില്‍

തിരുവനന്തപുരം:വ്യജ സിഡി വേട്ട മുന്നേറുമ്പോള്‍ പ്രമുഖ സി ഡി നിര്‍മ്മാതാക്കളായ മോസര്‍ബെയര്‍ കേരളത്തിലെത്തുന്നു.മലയാള സിനിമകളുടെ വലിയ ശേഖരം സ്വന്തമാക്കിയാണ്‌ മോസര്‍ബെയര്‍ കേരളത്തിലെത്തുന്നത്‌.
ബ്ലാങ്ക്‌ സിഡി വ്യവസായരംഗത്ത്‌ ലോകത്ത്‌ രണ്ടാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവുമുള്ള മോസര്‍ബെയര്‍ ചെറുകിട സി ഡി നിര്‍മ്മാതക്കളെ വിഴുങ്ങികൊണ്ടാണ്‌ കേരളത്തില്‍ അവതരിക്കുന്നത്‌.പ്രമുഖ ചലച്ചിത്ര സിഡി നിര്‍മാതാക്കളായ വെല്‍ഗേറ്റ്സുമായും കൊച്ചിയിലെ സൈന വീഡിയോയുമായും ഇതിനകം കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.
എന്നാല്‍ വന്‍ സി ഡി കമ്പനികളെ കേരളത്തിലേക്ക്‌ കൊണ്ടുവരാന്‍ കളം ഒരുക്കാന്‍ വേണ്ടിയാണ്‌ ചെറുകിട സിഡി കടകളില്‍ പൊലീസ്‌ റെയ്ഡ്‌ നടത്തുന്നതെന്ന ആരോപണം ഇതോടെ ശക്തമായി. ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി ചില ഉദ്യോഗസ്ഥര്‍ മോസര്‍ബെയറിന്‌ കേരള വിപണി അനുകൂലമാക്കി നല്‍കിയിരിക്കുകയാണെന്ന്‌ ഇക്കൂട്ടര്‍ ആരോപിക്കുന്നു.
വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഏഴായിരത്തോളം സിനിമകളുടെ പകര്‍പ്പവകാശം ഇവര്‍ നേടിയിട്ടുണ്ട്‌. ഹിന്ദി, കന്നഡ, തെലുങ്ക്‌, ഭോജ്പുരി, മറാത്തി, ബംഗാളി, ഗുജറാത്തി, പഞ്ചാബി ഭാഷകളിലെ ടൈറ്റിലുകളും കമ്പനി ഉടന്‍ പുറത്തിറക്കും.
കൊച്ചില്‍ നടന്ന ചടങ്ങില്‍ മോര്‍സര്‍ബെയര്‍ കേരളവിപണിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.അറുനൂറിലധികം മലയാള സിനിമകളുടെ പകര്‍പ്പവകാശം അവര്‍ നേടിയിട്ടുണ്ട്‌.ആദ്യ ഘട്ടമെന്ന നിലയില്‍ നൂറ്‌ സിനിമകള്‍ കേരള വിപണിയില്‍ ഇറക്കും.സുരേഷ്‌ ഗോപി, മുരളി, ഗോപിക അഭിനയിച്ച ‘ദി ടൈഗര്‍' ആണ്‌ മോര്‍സര്‍ബെയര്‍ കേരളത്തില്‍ ആദ്യം ഇറക്കുന്നത്‌.വിസിഡികള്‍ക്ക്‌ 28 രൂപയും ഡിവിഡികള്‍ക്ക്‌ 34 രൂപയുമാണ്‌ വില.
സംസ്ഥാനത്ത്‌ 26 വിതരണക്കാരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌.5000 വിതരണ കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കുമെന്നും മോസര്‍ബെയറിന്‍റെ എന്‍റര്‍ടെയിന്‍മെന്‍റ് വിഭാഗം ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഹരീഷ്‌ ദയാനി പറഞ്ഞു.

1 comment:

സഞ്ചാരി said...

"മോസര്‍ബെയര്‍ കേരളത്തില്‍"
വ്യജ സിഡി വേട്ട മുന്നേറുമ്പോള്‍ പ്രമുഖ സി ഡി നിര്‍മ്മാതാക്കളായ മോസര്‍ബെയര്‍ കേരളത്തിലെത്തുന്നു.മലയാള സിനിമകളുടെ വലിയ ശേഖരം സ്വന്തമാക്കിയാണ്‌ മോസര്‍ബെയര്‍ കേരളത്തിലെത്തുന്നത്‌.