Tuesday, January 30, 2007

ഒടുവില്‍ വിസ്ത വന്നു

ഒടുവില്‍ വിസ്ത വന്നു
ന്യുയോര്‍ക്ക്‌: കാത്തിരിപ്പിനൊടുവില്‍ മൈക്രോസോഫ്ടിന്‍റെ വിന്‍ഡോസ്‌ വിസ്ത ഔദ്യോഗികമായി പുറത്തിറങ്ങി. നീണ്ട അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനും വിപണി പഠനത്തിനും ഒടുവിലാണ്‌ മൈക്രോസോഫ്ട്‌ വിസ്ത എത്തുന്നത്.
ഹാക്കര്‍മാര്‍ക്ക്‌ വിസ്ത ബാലികേറാമലയായിരിക്കുമെന്നും കമ്പ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നും മൈക്രോസോഫ്ട്‌ ലോകത്തിലെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ്‌ നല്‍കുന്നു.
ഓണ്‍ലൈനായി ഡൗണ്‍ലോഡ്‌ ചെയ്യാമെന്നതാണ്‌ വിസ്തയുടെ മറ്റൊരു സവിശേഷത. വ്യജന്മാരെ തടയാനും വിസ്ത പ്രത്യേക ശ്രദ്ധ നല്‍കുന്നു. വിസ്തയുടെ ഗ്രാഫിക്കല്‍ സാധ്യതകളും ഫയല്‍തെരച്ചില്‍ സൗകര്യവും ത്രീഡി സാധ്യതയും സുരക്ഷസൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക്‌ ആവേശം പകരുമെന്ന്‌ മൈക്രോസോഫ്ട്‌ ചെയര്‍മാന്‍ ബില്‍ഗേറ്റ്സ്‌ പറഞ്ഞു.
ഫയല്‍നെയിം ഒര്‍മ്മയുണ്ടെങ്കില്‍ ഫോള്‍ഡറുകളില്‍ പോകാതെ നേരിട്ട്‌ ഫയലിലേക്ക്‌ പ്രവേശിക്കാനുള്ള സൗകര്യം വിസ്തയുടെ മാത്രം പ്രത്യേകതയാണ്‌. വെറും ടൈപ്പ്‌ റൈറ്റര്‍ നെറ്റ്‌ വര്‍ക്ക്‌ വിനോദ സേവനമാധ്യമമായി മാറുന്ന രൂപാന്തരത്വമാണ്‌ വിസ്തയുടെ ആഭിര്‍ഭാവത്തോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന്‌ ബില്‍ഗേറ്റ്സ്‌ പ്രഖ്യാപിച്ചു.
ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത സ്ഥാപനങ്ങളില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ വിസ്തയ്ക്ക ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

2 comments:

സഞ്ചാരി said...

ഒടുവില്‍ വിസ്ത വന്നു
ന്യുയോര്‍ക്ക്‌: കാത്തിരിപ്പിനൊടുവില്‍ മൈക്രോസോഫ്ടിന്‍റെ വിന്‍ഡോസ്‌ വിസ്ത ഔദ്യോഗികമായി പുറത്തിറങ്ങി.

Unknown said...

ആരുടെ വിസയാ വന്നത് എന്ന് നോക്കാന്‍ വന്നതാ. കൊള്ളാമല്ലോ ഇവന്‍. ഒന്ന് നോക്കിയിട്ട് ബാക്കി കാര്യം. :-)