Thursday, August 05, 2010

Wednesday, July 08, 2009

ചിത്രങ്ങൾ









ഇവിടെ കുറച്ച് ചിത്രങ്ങള്‍ ഇടുന്നു അഭിപ്രായം അറിയിക്കുമല്ലോ.

Friday, June 26, 2009

ഈന്തപ്പഴകാലം ചിത്രങ്ങൾ




അബുദാബി റോഡിലൂടെ സഞ്ചരിക്കുന്ന ആരേയും ആകർഷിക്കുന്ന കാഴ്ചകാളാണ് വിളഞ്ഞു നിൽക്കുന്ന ഈന്തപ്പൻ കുലകൾ.
പ്രധാനമായി കാണുന്നത് രണ്ടു നിറങ്ങളിലാൺ സ്വർണ്ണനിറമുള്ളതും,തവിട്ടു നിറം കലർന്ന ചുവപ്പു നിറമുള്ളതും,

നമുക്ക് ആവശ്യമുള്ളത് ശേഖരിക്കുന്നതില് വിരോധമില്ലായെന്നാണ് തോന്നുന്നത്,
ഈന്തപ്പഴത്തെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ കടന്നു ചെല്ലുക.
http://en.wikipedia.org/wiki/Date_Palm


Thursday, June 18, 2009

ഇടവേളയ്ക്കു ശേഷം വീണ്ടും ഞാൻ...

മാന്യ ബൂലോക് ചങ്ങാതിമാരെ!
നീണ്ട ഒരു ഇടവേളയക്കു ശേഷം ഞാൻ വീണ്ടും കടന്നു വരികയാണ് എന്റെ ഓർമ്മകളും ,ചില നൊമ്പരങ്ങളും,കാണാൻ ആഗ്രഹിക്കാത്തതൊ അതല്ല വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നതൊ ആയ ചില ചിത്രങ്ങളും ഇവിടെ ഇടാൻ ആഗ്രഹിക്കുന്നു.
ഇത്ര കാലം എവിടെപ്പോയി അതിനുള്ള ചോദ്യത്തിനുള്ള മറുപടി എന്റെ കുറിപ്പിൽ കൂടി മാന്യ വായനക്കർക്ക് തരാം.
പഴയവരുടെ ചങ്ങാതത്തം പുതുക്കുവനും പുതിയ ബ്ലോഗന്മാരെ പരിചയപ്പെടാനും അടുത്തറിയുവാനും ഇതാ ഞാൻ എത്തിപ്പോയി.
ചിലർ നൽകിയ സ്നേഹം അത് മനസ്സിന്റെ ഉള്ളറകളിൽ എവിടയൊ ഒളിച്ചിരിക്കും ചിലപ്പോഴൊക്കെ വന്ന് മഴയുടെ നന്മപോലെ ആശ്വസിപ്പിക്കും സ്നേഹം നൽകിയ വിരൽ ത്തുമ്പ് കയ്യെത്താദൂരത്താണങ്കിലും ആവേളയിൽ നമ്മുടെ മനസ്സിൽ ആ സ്ഫർശനത്തിന്റെ സുഖവും അന്നനുഭവപ്പെട്ട സുഗന്ധവും നമ്മുടെ മുമ്പിലെത്തും.എത്ര സ്നേഹം കൊടുത്താലും വിഷപ്പാമ്പിന്റെ സ്വഭാവമുള്ളവർ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കാൻ മിനക്കെടാൻ വൈകിയതു കൊണ്ടൊ അതല്ല അത് എന്നെ സംബന്ധിക്കുന്നതെല്ലായെന്ന വിശ്വാസമാണൊ ഇവിടെ മാറ്റിയെഴുതപ്പെടേണ്ടത്.
ആ കുന്നിൻ‌ച്ചെരുവും അന്നെനിക്ക് തണലേകിയ ആ വാകമരവും എന്നും ഞാൻ ഓർക്കപ്പെടും.

Thursday, February 14, 2008

അടിക്കുറിപ്പ് മത്സരം


മൂന്ന് പട്ടിണിപാവങ്ങളെ മുമ്പിലിരുത്തിയിട്ട്
അടിച്ചു കയറ്റുകയല്ലെ.

കൊതി കയറി വയര് വീര്‌ത്തു വരുമ്പോള്
വിവരം അറിയും.