Sunday, February 04, 2007

യുട്യൂബില്‍ വീണ്ടും അശ്ലീലം

ന്യുയോര്‍ക്ക്‌: ജനപ്രീതിയില്‍ വന്‍ കുതിച്ചു കയറ്റം നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള സൈറ്റായ യു ട്യൂബ്‌ വിവാദത്തില്‍. ‘അനധികൃത’ദൃശ്യങ്ങള്‍ സൈറ്റില്‍ കയറി കൂടുന്നു എന്നാണ്‌ ആക്ഷേപം.
അശ്ലീല ദൃശ്യങ്ങല്‍ പ്രസിദ്ധീകരിക്കുന്നു എന്ന പരാതിക്ക്‌ പിന്നാലെ യു ട്യൂബിനെതിരെ മറ്റ്‌ ചാനലുകളും രംഗത്ത്‌ വന്നിരിക്കുകയാണ്‌.ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മാത്രം അനുവദിക്കുന്ന കാര്യത്തില്‍ യു ട്യൂബും അവരുടെ മാതൃസ്ഥാപനമായ ഗൂഗിളും പരാജയപ്പെട്ടു എന്നാണ്‌ ആക്ഷേപം.
വിഖ്യാതരായ ഹോളിവുഡ്‌ താരങ്ങളുടെയും മോഡലുകളുടേയും കിടപ്പറ ദൃശ്യങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ സൈറ്റില്‍ വന്നത്‌ നേരത്തെ വിവാദമായിരുന്നു.
സൈറ്റിലെ ഒരു ലക്ഷത്തോളം അനധികൃത ദൃശ്യങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന്‌ എം ടി വി നെറ്റ്‌ വര്‍ക്കിന്‍റെ മാതൃസ്ഥാപനമായ വൈകോം യു ട്യൂബിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.
മറ്റ്‌ ചാനലുകളുടെ ദൃശ്യങ്ങള്‍ യു ട്യൂബ്‌ ഉപയോഗിക്കുന്നതിനെതിരെ നിരവധി കോപ്പിറൈറ്റ്‌ കേസുകള്‍ നിലവിലുണ്ട്‌. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന്‌ മുപ്പതിനായിരത്തോളം ‘അനധികൃത ദൃശ്യശകലങ്ങള്‍’ പിന്‍വലിക്കാമെന്ന്‌ യു ട്യൂബ്‌ സമ്മതിച്ചിട്ടുണ്ട്‌

4 comments:

സഞ്ചാരി said...

"യുട്യൂബില്‍ വീണ്ടും അശ്ലീലം"
ജനപ്രീതിയില്‍ വന്‍ കുതിച്ചു കയറ്റം നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള സൈറ്റായ യു ട്യൂബ്‌ വിവാദത്തില്‍. ‘അനധികൃത’ദൃശ്യങ്ങള്‍ സൈറ്റില്‍ കയറി കൂടുന്നു എന്നാണ്‌ ആക്ഷേപം.

ദില്‍ബാസുരന്‍ said...

സഞ്ചാരീ,
എം എസ് എന്നിന്റെ മലയാളം പോര്‍ട്ടല്‍ ഇവിടന്ന് കണ്ടന്റ് അങ്ങോട്ട് പൊക്കുന്നതാണോ അതോ അവിടന്ന് സാധനം ഇങ്ങോട്ടിറക്കുന്നതാണോ? ഒരേ വാര്‍ത്ത പല്ര്ക്കും കിട്ടാം എന്നാല്‍ ഒരേ വാചകങ്ങള്‍ ഒരേ പോലെ. അപ്പൂപ്പന്മാരുടെ നെറ്റ് ഉപയോഗവും യുട്യൂബ് അശ്ലീലവും ദാ ഇവിടെയും കാണാം. അത് കൊണ്ട് ചോദിച്ചതാണ്. കോപ്പിറൈറ്റ് പ്രശനങ്ങളാണല്ലോ പുതിയ ട്രെന്റ്. ;-)

Anonymous said...

Watch this video only if you are over 21 years

http://www.youtube.com/watch?v=N8rM_rxiZQs

ak47urs said...

യു ട്യുബ് ഒരിക്കല്‍ യു എ ഇ യില്‍ നിരോധിച്ചതായിരുന്നു
അതു പോലെ തന്നെ മെറ്റാകഫെയും അശ്ലീലം കുത്തിക്കയറ്റുന്നു. പിന്നെ ആവശ്യക്കാരും കുറവല്ലല്ലോ