Sunday, February 04, 2007

നെറ്റിലാകെ അപ്പുപ്പന്മാര്‍

ലണ്ടന്‍: ബ്രിട്ടണിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ പ്രധാന നേരംപോക്ക്‌ ഇന്‍റര്‍നെറ്റ്‌ ബ്രൗസിംഗാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്‌. എ എക്സ്‌ എ ഇന്‍ഷുറന്‍സ്‌ കമ്പനി നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.
ബ്രിട്ടണിലെ യുവതലമുറയേക്കാള്‍ നെറ്റ്‌ തലയ്ക്കുപിടിച്ചിരിക്കുന്നത്‌ വൃദ്ധര്‍ക്കാണത്രേ. ബന്ധുക്കളോടും കൊച്ചുമക്കളോടുമൊക്ക ചാറ്റ്‌ ചെയ്യുന്നതും ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നതുമൊക്കെ ഇവരുടെ ഇഷ്ട വിനോദങ്ങളായിട്ടുണ്ട്‌.
ഓണ്‍ലൈന്‍ ഷോപ്പിംഗും ഹോളിഡേ ബുക്കിംഗുമൊക്കെയായി ഇവര്‍ ആകെ തിരക്കിലാണത്രേ. സാങ്കേതികവിദ്യയ്ക്ക് ഒപ്പം ഓടിയെത്താനുള്ള ഇവരുടെ ശ്രമം പരാജയപ്പെടുന്നില്ലെന്ന്‌ സര്‍വ്വേ വ്യക്തമാക്കുന്നു. വിരമിച്ചതിനു ശേഷം വേവലാതികളില്ലാത്ത ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ഇന്‍റര്‍നെറ്റ്‌ വിജയിച്ചിരിക്കുകയാണ്.
നേരമ്പോക്കിനായി നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ 41 ശതമാനവും ഒഴിവ്‌ ജീവിതം നയിക്കുന്നവരാണെന്ന്‌ സര്‍വ്വേ വ്യക്തമാക്കുന്നു. ഇവരില്‍ 45 ശതമാനം പേരും ഓണ്‍ലൈന്‍ യാത്രാടിക്കറ്റുകള്‍ വാങ്ങുന്നു. 35 ശതമാനം ഇന്‍റര്‍നെറ്റ്‌ ബാങ്കിംഗ്‌ പ്രയോജനപ്പെടുത്തുന്നു. വാര്‍ത്തയ്ക്കായി ബ്രൗസ്‌ ചെയ്യുന്നവര്‍ 28 ശതമാനമാണ്‌.

2 comments:

സഞ്ചാരി said...

മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ പ്രധാന നേരംപോക്ക്‌ ഇന്‍റര്‍നെറ്റ്‌ ബ്രൗസിംഗാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്‌. എ എക്സ്‌ എ ഇന്‍ഷുറന്‍സ്‌ കമ്പനി നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.

സഞ്ചാരി said...

മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ പ്രധാന നേരംപോക്ക്‌ ഇന്‍റര്‍നെറ്റ്‌ ബ്രൗസിംഗാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്‌. എ എക്സ്‌ എ ഇന്‍ഷുറന്‍സ്‌ കമ്പനി നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.