Monday, January 29, 2007

ഓര്ക്കൂട്ടില് വ്യക്തിഹത്യ

ഓര്‍ക്കൂട്ടില്‍ വ്യക്തിഹത്യ
ഗൂഗിളിന്‍റെ സാമൂഹ്യ വെബ്സൈറ്റായ ‘ഓര്‍ക്കൂട്ടിന്‌’ വിവാദങ്ങളില്‍ നിന്ന്‌ രക്ഷയില്ല. കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും വര്‍ഗീയ വാദികളുടെയും കൂട്ടായ്മകള്‍ ‘ഓര്‍ക്കൂട്ടില്‍’ രൂപപ്പെടുന്നു എന്ന പരാതിക്കു പിന്നാലെ വ്യക്തിഹത്യക്കു കൂട്ടു നിന്നു എന്ന പരാതിയും 'ഓര്‍ക്കൂട്ടിന്‌' നേരെ ഉയരുന്നു.
ഡല്‍ഹിയിലെ ഒരു എയര്‍ഹോസ്റ്റസാണ്‌ ഏറ്റവും ഒടുവില്‍ ഓര്‍ക്കൂ‍ട്ടിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്‌.അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അജ്ഞാര്‍ അവരുടെ പേരില്‍ ‘ഓര്‍ക്കൂട്ടില്‍’ മേല്‍വിലാസം രൂപീകരിച്ച്‌ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചു എന്നാണ്‌ കേസ്‌. പരാതിയില്‍അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി പൊലീസിനോട്‌ നിര്‍ദേശിച്ചിരുന്നു.
‘ലൈംഗികാസക്തിയുള്ള പെണ്ണ്‌’ എന്ന്‌ പരിചയപ്പെടുത്തികൊണ്ടാണ്‌ ഇവരുടെ പേരില്‍ അക്കൗണ്ട്‌ എടുത്തിരിക്കുന്നത്‌. എയര്‍ഹോസ്റ്റസിന്‍റെ അയല്‍കാരുടെ ഫോണ്‍നമ്പരും സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌.ഇതോടെ അവര്‍ക്ക്‌ അശ്ലീലഫോണ്‍ കോളുകള്‍ സ്ഥിരമായി ലഭിച്ചു തുടങ്ങി.
ഓരോരുത്തര്‍ക്കും സുഹൃത്തുക്കളുമായി കൈമാറാവുന്നവെബ്‌ പേജുകളുണ്ടാക്കി അഭിപ്രായങ്ങളും വിശേഷങ്ങളും കൈമാറാനുള്ള അവസരമാണ്‌ ഗൂഗിള്‍ ‘ഓര്‍ക്കൂട്ടി’ലൂടെ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ പരിചയമുള്ളവരുടെ പേരില്‍ ‘ഓര്‍ക്കൂട്ടില്‍’ അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കളില്‍ നിന്ന്‌ രഹസ്യങ്ങള്‍ തട്ടുന്നത്‌ പതിവായിരിക്കുകയാണ്‌.‘ഓര്‍ക്കൂട്ടില്‍’ രൂപപ്പെട്ട ‘ആന്‍റി ശിവജി കമ്മ്യൂണിറ്റി’ പരാതികള്‍ വ്യപകമായതിനെ തുടര്‍ന്ന്‌ പിന്‍വലിച്ചിരുന്നു.
പലപ്പോഴും നെറ്റ്‌ ഉപയോക്താക്കള്‍ തമാശക്കുവേണ്ടി ഒരുക്കുന്ന കാര്യങ്ങള്‍ ഗൗരവമായി തീരുകയാണ്‌ ചെയ്യുന്നത്‌. പുതിയ ഐ ടി ആക്ട്‌ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ വരെ പിഴയും ആഞ്ചുവര്‍ഷം വരെയുള്ള കഠിനതടവും വരെ ലഭിക്കാം.

3 comments:

സഞ്ചാരി said...

"ഓര്ക്കൂട്ടില് വ്യക്തിഹത്യ"
ആയിരം പോത്ത് കുടിക്കുന്ന് വെള്ളം ഒരു പോത്ത് കലക്കി.

chithrakaran ചിത്രകാരന്‍ said...

സഞ്ചരി ചിത്രകാരന്‌ അന്യമായ ഓര്‍കൂട്ട്‌ വിശെഷം അറിയിച്ചതിന്‌ നന്ദി.
വെള്ളം കലക്കുന്ന പൊത്തിനും അതിന്റെ സ്ഥാനം നല്‍കിയാല്‍ വിഷമം ഒഴിവാക്കാം.

chithrakaran ചിത്രകാരന്‍ said...

സൊറി !!!
നിലാവെ,
ചിത്രകാരന്‌ അന്യമായ ഓര്‍കൂട്ട്‌ വിശെഷം അറിയിച്ചതിന്‌ നന്ദി.
വെള്ളം കലക്കുന്ന പൊത്തിനും അതിന്റെ സ്ഥാനം നല്‍കിയാല്‍ വിഷമം ഒഴിവാക്കാം.