Saturday, January 27, 2007

Google ഓണ്‍ലൈന്‍ ബുക്കില്‍ ഭൂപടവും


Saturday, January 27, 2007
സാന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ ബുക്കിനെ മാപ്പിംഗ്‌ സോഫ്റ്റ്‌ വേറിനൊപ്പം ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ സേര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍‌മാരായ ഗൂഗിള്‍. ബുക്കില്‍ പ്രതിപാദിക്കുന്ന സ്ഥലത്തിന്‍റെ ആനി മേഷന്‍ രൂപം ഒരു ക്ലിക്കില്‍ കണ്മുന്നില്‍ കാണാനാകുന്നു എന്നതാണ്‌ പ്രത്യേകത.
ഇപ്പോള്‍ ലഭിക്കുന്ന ഈ സൗകര്യം സ്ഥല നാമങ്ങളെ കുറിച്ചു നല്‍കുന്ന വിവരങ്ങളെ ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ചില പ്രത്യേക നാമങ്ങളില്‍ മൗസ്‌ പോയിന്‍റു തൊടുമ്പോള്‍ അതുമായി ബന്ധപ്പെട്ട മാപ്പ്‌ ആക്റ്റീവാകുകയാണ്‌ ചെയ്യുന്നത്‌.
"വേള്‍ഡ്‌ ഇന്‍ ഐറ്റി ഡേയ്‌സ്‌, വാര്‍ ആന്‍ഡ്‌ പീസ്‌, ദി ട്രാവല്‍ ഓഫ്‌ മാര്‍ക്കോ പോളോ, 9/11 കമ്മീഷന്‍ റിപ്പോര്‍ട്ട്‌ എന്നിവയുടെ കൂടെ ആക്റ്റിവേറ്റഡ്‌ ആകുന്ന മാപ്പിംഗ്‌ സംവിധാനം കൂടുതല്‍ കൃതികളിലേക്കു വ്യാപിപ്പിക്കാനാണ്‌ നീക്കം.
2004 ല്‍ ബുക്ക്‌ സേര്‍ച്ചുമായി രംഗത്ത്‌ എത്തിയപ്പോള്‍ മുതല്‍ പ്രസാധകരുമായിട്ടുള്ള പ്രശ്‌നങ്ങളുടെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു.
എല്ലാ സാഹിത്യ രൂപത്തെയും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആക്കാനും അവയെല്ലാം ഓണ്‍ ലൈന്‍ വഴി ലഭ്യമാക്കാനും ശ്രമിക്കുമെന്ന്‌ കമ്പനി വക്താക്കള്‍ അറിയിച്ചു. അതിനു വേണ്ടി ക്ലാസ്സിക്കുകളുടെ ഒരു ഡാറ്റാ ബേസ്‌ സൃഷ്ടിച്ചു ഓണലൈന്‍ ലൈബ്രറി വികസിപ്പിക്കാനും നീക്കമുണ്ട്.

1 comment:

സഞ്ചാരി said...

സാന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ ബുക്കിനെ മാപ്പിംഗ്‌ സോഫ്റ്റ്‌ വേറിനൊപ്പം ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ സേര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍‌മാരായ ഗൂഗിള്‍. ബുക്കില്‍ പ്രതിപാദിക്കുന്ന സ്ഥലത്തിന്‍റെ ആനി മേഷന്‍ രൂപം ഒരു ക്ലിക്കില്‍ കണ്മുന്നില്‍ കാണാനാകുന്നു