പ്രണയ സന്ദേശത്തില്‍ വൈറസ് !
വാഷിംഗ്‌ടണ്‍: ‘പ്രണയ സന്ദേശമായി നിങ്ങളുടെ മെയിലിലേക്കു വരുന്ന ഇ മെയിലുകളെ സൂക്ഷിക്കുക അവയില്‍ കമ്പ്യൂട്ടര്‍ തകര്‍ത്തേക്കവുന്ന വൈറസുകളും ഉള്‍പ്പെട്ടേക്കും’-മുന്നറിയിപ്പു നല്‍കുന്നത് അമേരിക്കയിലെ കമ്പ്യൂട്ടര്‍ വിദഗ്‌ദര്‍..
കമിതാക്കളുടെ ദിനമായ വാലന്‍റൈന്‍ ദിനത്തില്‍ കമ്പ്യൂട്ടര്‍ വൈറസ് അപകടവും പതിയിരിക്കുന്നതായി പ്രമുഖര്‍ വിലയിരുത്തുന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്." ടുഗതര്‍ യൂ ആന്‍ഡ് ഐ, ടില്‍ ദി എന്‍ഡ് ഒഫ് ടൈം ഹേര്‍ട്ട് ഓഫ് മയിന്‍" തുടങ്ങിയ പദങ്ങളോടു കൂടിയ സന്ദേശങ്ങളെ അവഗണിക്കാനാണ് മുന്നറിയിപ്പ്.
"പോസ്റ്റ് കാര്‍ഡ് ഡോട്ട് ഇ എക്സ് ഇ" എന്ന പേരില്‍ അറ്റാച്ചു ചെയ്‌ത ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതോടെ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തനം തുടങ്ങും. വന്‍ തോതില്‍ പ്രണയവൈറസുകള്‍ കണ്ടെത്തിയതായി ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിമാന്‍ ടെക്ക് പറയുന്നു.
ആശംസകളുടെ കാലമായ വാലന്‍റൈന്‍ ദിനത്തിലും ക്രിസ്തുമസ് ദിനത്തിലും ഇന്‍റര്‍നെറ്റ് ക്രിമിനലുകള്‍ കൂടുതല്‍ ആക്രമനം നടത്തുമെന്നും മുന്നറിയിപ്പു നല്‍കുന്നു. സംശയകരവും അപരിചിതവുമായ ഇ-മെയിലുകള്‍ സ്വീകരിക്കരുതെന്നു മുന്നറിയിപ്പു നല്‍കുന്നത് ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ കൊറോണ്‍സ് ആണ്.
2 comments:
ഇ മെയിലിലെത്തുന്ന പ്രേമത്തെ സൂക്ഷിക്കുക."
"പ്രണയ സന്ദേശമായി നിങ്ങളുടെ മെയിലിലേക്കു വരുന്ന ഇ മെയിലുകളെ സൂക്ഷിക്കുക അവയില്‍ കമ്പ്യൂട്ടര്‍ തകര്‍ത്തേക്കവുന്ന വൈറസുകളും ഉള്‍പ്പെട്ടേക്കും
നന്ദി. കമ്പൂട്ടര്‍ വൈറസുകള്‍ പടച്ചുവിടുന്നവര്‍ മാനസീകരോഗികളാണോ? എന്തെല്ലാം ബുദ്ധിമുട്ടുകളാ ഇവന്മാര്‍ ഉണ്ടാക്കുന്നെ?
Post a Comment