Saturday, February 10, 2007

കര്‌ണ്ണാടക ട്രാനസ്പോര്‌ട്ട് കോര്‌പ്പറേഷന്‍ 1000 കോടി വരുമാനം

കര്‌ണ്ണാടക ട്രാനസ്പോര്‌ട്ട് കോര്‌പ്പറേഷന്‍ 1000 കോടിവരുമാനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=2028706&BV_ID=@@@
ഇതെങ്ങിനെ സാധിക്കുന്നു! എനിക്ക് അത്ഭുതം തോന്നുന്നു കേരള - കര്‌ണ്ണാടക അതിര്‌ത്തി ഗ്രാ‌മത്തില്‌ താമസിക്കുന്ന എനിക്ക് അവധിക്ക് നാട്ടില് പോയാല് ആഴ്ചയില് ഒരു പ്രാവശ്യമെങ്കിലും പല ആവശ്യങ്ങള്‌ക്കായി താലുക്കാസ്ഥാന‌മായ മടിക്കേരിക്ക് പോകേണ്ടി വരാറുണ്ട്. അപ്പോള്‌ ഞന് കൂടുതലും യാത്ര ചെയ്യാറ് കര്‌ണ്ണാടക കെ.എസ്.ആര്.റ്റി.സി.ബസ്സിലാണ്‍ .നമുക്ക് ടിക്കറ്റ് ആവശ്യമുണ്ടെങ്കില്‌ മുഴുവന് ചാര്‌ജും കൊടുക്കണം ടിക്കറ്റ് ആവശ്യമില്ലായെങ്കില്‌ 27 രൂപ ചാര്‌ജിനു പകരം പതിന‌ഞ്ചൊ ഇരുപതൊ കൊടുത്താല് മതി.ടിക്കറ്റ് വാങ്ങിയിട്ട് എവിടെ കൊണ്ടു പോയി പുഴുങ്ങി തിന്നാനാണ്‍ . അതുകൊണ്ട് ഇരുപത് ചോദിച്ചാല് വീണ്ടുമൊരു വിലപേശല് നടത്തി പതിന‌ഞ്ചിലൊതുക്കും.യാത്രക്കാരില് കൂടുതലും എന്നെപ്പോലത്തെ ഒരേ തൂവല് പക്ഷികളായിരിക്കും.അപ്പോള് എങ്ങിനെയാണ്‍ ഈ ലാഭ കണക്ക്.

4 comments:

സഞ്ചാരി said...

ഇതെങ്ങിനെ സാധിക്കുന്നു.

Unknown said...

ടിക്കറ്റ് വാങ്ങിയിട്ട് എവിടെ കൊണ്ടു പോയി പുഴുങ്ങി തിന്നാനാണ്‍

സഞ്ചാരീ, ടിക്കറ്റ് ചോദിച്ചു വാങ്ങുക എന്നത് പൌരന്റെ കടമയാുണു് -- ടിക്കറ്റ് വാ‍ങ്ങിക്കുമ്പോള്‍ യാത്രക്കൂലിയായ് നാം കൊടുക്കുന്ന കാശ് കണ്ടക്റ്റരിന്റെ കീശയിലെത്താതെ, അതു വഴി സര്‍ക്കാരിന്റെ പക്കലെത്തുന്നു.

ഇതു കൊണ്ട് പ്രത്യക്ഷത്തിലെന്തു ഗുണമാണു് സാധാരണക്കാരനായ് ഒരു യാത്രക്കാരനു് എന്നതുയര്‍ന്നേക്കാം -- വണ്ടികള്‍ വാങ്ങാനും നന്നാക്കാനും എന്നു തുടങ്ങി സര്‍ക്കാര്‍ ബസ് ‌സര്‍വീസിന്റെ നിലനില്പിനും വരെ ടിക്കറ്റ് ചോദിച്ചൂ വാങ്ങല്‍ ഉതകും.

മദ്ധ്യ്‌‌പ്രദേശ് റോഡ് ട്‌റാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (MPSRTC) ഇടയ്ക്ക് ഇല്ലാതാ‍യതു ഓര്‍മ്മയുണ്ടോ?

മടിക്കരയിലേക്കും മറ്റു ഉള്‍ഗ്രാമത്തിലേക്കുമുള്ള ബസ് റൂട്ടുകള്‍ നില നില്‍ക്കണമെങ്കില്‍ ടിക്കറ്റ് ചോദിച്ചു വാങ്ങേണ്ടത് അത്യാവശ്യം തന്നെ..

മുസ്തഫ|musthapha said...

'....ടിക്കറ്റ് വാങ്ങിയിട്ട് എവിടെ കൊണ്ടു പോയി പുഴുങ്ങി തിന്നാനാണ്‍...'

ഈയൊരു ചിന്താഗതിയാണ് സഞ്ചാരിയും ഞാനുമടക്കം മിക്കവരും (അല്ലാത്തവരെ ഈ പരാമര്‍ശത്തില്‍ നിന്നും ഒഴിവാക്കുന്നു) മനസ്സില്‍ സൂക്ഷിക്കുന്നത്. എന്നിട്ട് നമ്മള്‍ തന്നെ അഴിമതിക്കെതിരെ ഘോരഘോരം സംസാരിക്കുകയും ചെയ്യും. ഇവിടെ നമ്മള്‍ തന്നെയല്ലേ അഴിമതിക്ക് വളം വെച്ചു കൊടുക്കുന്നത്.

മുഴുവന്‍ കാശും കൊടുത്ത് ടിക്കറ്റ് വാങ്ങുമ്പോള്‍ സര്‍ക്കാരിന്‍റെ കയ്യിലെത്തേണ്ട കാശ്, നമ്മുക്ക് ലാഭിക്കാവുന്ന പത്തോ പന്ത്രണ്ടോ രൂപയക്ക് വേണ്ടി കണ്ടക്ടറുടെ കീശയിലേക്ക് തിരുകാന്‍ സഹായിക്കുന്നു... എന്നിട്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയടച്ച് നാം തന്നെ ഈ ഡിപ്പര്‍ട്ടുമെന്‍റുകളെ തീറ്റിപ്പോറ്റുന്നു.

ഗള്‍ഫില്‍ നിന്ന് വരുന്നവരില്‍ മിക്കവരും ചെയ്യുന്നതും ഇതൊക്കെ തന്നെ. ടാക്സ് അടയ്ക്കുകയാണെങ്കില്‍ സര്‍ക്കാരിലേക്ക് പോവേണ്ടുന്ന സംഖ്യയില്‍ നിന്നും ഒരു വിഹിതം കസ്റ്റംസ് ഉദ്യോഗസ്ഥനു നല്‍കി സസുഖം തടിയൂരുന്നു. എന്നിട്ട് തിരിച്ചു വന്ന് നാട്ടിലെ അഴിമതിയെ പറ്റി വാചാലനാവുന്നു.

വളരെ നിസ്സാരമെന്ന് കരുതി ‍ചില്ലറ അഡ്ജസ്റ്റുമെന്‍റുകള്‍ നടത്തുന്ന നമ്മുടെ ഇടയില്‍ നിന്നുതന്നെ പലരും ഉന്നതങ്ങളിലെത്തുമ്പോള്‍ ചുട്ടയിലെ ശീലം മറക്കുന്നതെങ്ങിനെ! അപ്പോഴത്തെ നിലയ്ക്കും വിലയ്ക്കുമനുസരിച്ച് അഡ്ജസ്റ്റ്മെന്‍റുകളുടെ ‘ഗൌരവ്വം’ കൂടുന്നു - അത്രമാത്രം.

Unknown said...

ബാംഗ്ലൂരില്‍ കന്നഡ പഠിച്ചത് തന്നെ ഈ പ്രശ്നത്തില്‍ കണ്ടക്ടര്‍മാരുമായി തല്ലുണ്ടാക്കിയാണ്. ടിക്കറ്റെടുക്കും ഇല്ലെങ്കില്‍ ഫ്രീ ആയി പോകും. ചെക്കര്‍ പിടിച്ചാല്‍ രസീത് വാങ്ങി ഫൈന്‍ കൊടുക്കും. അല്ലാതെ പോക്കറ്റിലോട്ട് പണം തരില്ല അണ്ണാ എന്ന് പറഞ്ഞാല്‍ മതി. പിന്നെ നല്ല പുകിലായിരിക്കും. :-)