Tuesday, January 30, 2007

ഒടുവില്‍ വിസ്ത വന്നു

ഒടുവില്‍ വിസ്ത വന്നു
ന്യുയോര്‍ക്ക്‌: കാത്തിരിപ്പിനൊടുവില്‍ മൈക്രോസോഫ്ടിന്‍റെ വിന്‍ഡോസ്‌ വിസ്ത ഔദ്യോഗികമായി പുറത്തിറങ്ങി. നീണ്ട അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനും വിപണി പഠനത്തിനും ഒടുവിലാണ്‌ മൈക്രോസോഫ്ട്‌ വിസ്ത എത്തുന്നത്.
ഹാക്കര്‍മാര്‍ക്ക്‌ വിസ്ത ബാലികേറാമലയായിരിക്കുമെന്നും കമ്പ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നും മൈക്രോസോഫ്ട്‌ ലോകത്തിലെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ്‌ നല്‍കുന്നു.
ഓണ്‍ലൈനായി ഡൗണ്‍ലോഡ്‌ ചെയ്യാമെന്നതാണ്‌ വിസ്തയുടെ മറ്റൊരു സവിശേഷത. വ്യജന്മാരെ തടയാനും വിസ്ത പ്രത്യേക ശ്രദ്ധ നല്‍കുന്നു. വിസ്തയുടെ ഗ്രാഫിക്കല്‍ സാധ്യതകളും ഫയല്‍തെരച്ചില്‍ സൗകര്യവും ത്രീഡി സാധ്യതയും സുരക്ഷസൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക്‌ ആവേശം പകരുമെന്ന്‌ മൈക്രോസോഫ്ട്‌ ചെയര്‍മാന്‍ ബില്‍ഗേറ്റ്സ്‌ പറഞ്ഞു.
ഫയല്‍നെയിം ഒര്‍മ്മയുണ്ടെങ്കില്‍ ഫോള്‍ഡറുകളില്‍ പോകാതെ നേരിട്ട്‌ ഫയലിലേക്ക്‌ പ്രവേശിക്കാനുള്ള സൗകര്യം വിസ്തയുടെ മാത്രം പ്രത്യേകതയാണ്‌. വെറും ടൈപ്പ്‌ റൈറ്റര്‍ നെറ്റ്‌ വര്‍ക്ക്‌ വിനോദ സേവനമാധ്യമമായി മാറുന്ന രൂപാന്തരത്വമാണ്‌ വിസ്തയുടെ ആഭിര്‍ഭാവത്തോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന്‌ ബില്‍ഗേറ്റ്സ്‌ പ്രഖ്യാപിച്ചു.
ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത സ്ഥാപനങ്ങളില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ വിസ്തയ്ക്ക ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Monday, January 29, 2007

ഓര്ക്കൂട്ടില് വ്യക്തിഹത്യ

ഓര്‍ക്കൂട്ടില്‍ വ്യക്തിഹത്യ
ഗൂഗിളിന്‍റെ സാമൂഹ്യ വെബ്സൈറ്റായ ‘ഓര്‍ക്കൂട്ടിന്‌’ വിവാദങ്ങളില്‍ നിന്ന്‌ രക്ഷയില്ല. കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും വര്‍ഗീയ വാദികളുടെയും കൂട്ടായ്മകള്‍ ‘ഓര്‍ക്കൂട്ടില്‍’ രൂപപ്പെടുന്നു എന്ന പരാതിക്കു പിന്നാലെ വ്യക്തിഹത്യക്കു കൂട്ടു നിന്നു എന്ന പരാതിയും 'ഓര്‍ക്കൂട്ടിന്‌' നേരെ ഉയരുന്നു.
ഡല്‍ഹിയിലെ ഒരു എയര്‍ഹോസ്റ്റസാണ്‌ ഏറ്റവും ഒടുവില്‍ ഓര്‍ക്കൂ‍ട്ടിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്‌.അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അജ്ഞാര്‍ അവരുടെ പേരില്‍ ‘ഓര്‍ക്കൂട്ടില്‍’ മേല്‍വിലാസം രൂപീകരിച്ച്‌ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചു എന്നാണ്‌ കേസ്‌. പരാതിയില്‍അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി പൊലീസിനോട്‌ നിര്‍ദേശിച്ചിരുന്നു.
‘ലൈംഗികാസക്തിയുള്ള പെണ്ണ്‌’ എന്ന്‌ പരിചയപ്പെടുത്തികൊണ്ടാണ്‌ ഇവരുടെ പേരില്‍ അക്കൗണ്ട്‌ എടുത്തിരിക്കുന്നത്‌. എയര്‍ഹോസ്റ്റസിന്‍റെ അയല്‍കാരുടെ ഫോണ്‍നമ്പരും സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌.ഇതോടെ അവര്‍ക്ക്‌ അശ്ലീലഫോണ്‍ കോളുകള്‍ സ്ഥിരമായി ലഭിച്ചു തുടങ്ങി.
ഓരോരുത്തര്‍ക്കും സുഹൃത്തുക്കളുമായി കൈമാറാവുന്നവെബ്‌ പേജുകളുണ്ടാക്കി അഭിപ്രായങ്ങളും വിശേഷങ്ങളും കൈമാറാനുള്ള അവസരമാണ്‌ ഗൂഗിള്‍ ‘ഓര്‍ക്കൂട്ടി’ലൂടെ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ പരിചയമുള്ളവരുടെ പേരില്‍ ‘ഓര്‍ക്കൂട്ടില്‍’ അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കളില്‍ നിന്ന്‌ രഹസ്യങ്ങള്‍ തട്ടുന്നത്‌ പതിവായിരിക്കുകയാണ്‌.‘ഓര്‍ക്കൂട്ടില്‍’ രൂപപ്പെട്ട ‘ആന്‍റി ശിവജി കമ്മ്യൂണിറ്റി’ പരാതികള്‍ വ്യപകമായതിനെ തുടര്‍ന്ന്‌ പിന്‍വലിച്ചിരുന്നു.
പലപ്പോഴും നെറ്റ്‌ ഉപയോക്താക്കള്‍ തമാശക്കുവേണ്ടി ഒരുക്കുന്ന കാര്യങ്ങള്‍ ഗൗരവമായി തീരുകയാണ്‌ ചെയ്യുന്നത്‌. പുതിയ ഐ ടി ആക്ട്‌ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ വരെ പിഴയും ആഞ്ചുവര്‍ഷം വരെയുള്ള കഠിനതടവും വരെ ലഭിക്കാം.

ഈ മഴമേഘങ്ങള് എന്നെ ഒളിപ്പിക്കുന്നു.




മഴക്കാറുകള് ചന്ദ്രനെ ഒളിപ്പിക്കാന്
ശ്രമിക്കുകയാണ്‍ പക്ഷെ കാറ്റ് അതിനനുവദിക്കുന്നില്ല
Nokia 6680

Sunday, January 28, 2007

ശാലീനസുന്ദരം - ചിത്രങ്ങള്.

പാറപ്പുല്ല് (നെയിമുളി)

റാണിപുരം (കാഞ്ഞങ്ങാട്)

വിദ്യാനഗര് (കാസര്‌കോട്)

Saturday, January 27, 2007

കേരളം എത്ര സുന്ദരം - ചിത്രങ്ങള്

കാഞ്ഞങ്ങാട് ശ്രീധര്‌മ്മശാസ്ത ക്ഷേത്രം
ശീമക്കൊന്ന
മകരക്കുളിര്‍

Google ഓണ്‍ലൈന്‍ ബുക്കില്‍ ഭൂപടവും


Saturday, January 27, 2007
സാന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ ബുക്കിനെ മാപ്പിംഗ്‌ സോഫ്റ്റ്‌ വേറിനൊപ്പം ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ സേര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍‌മാരായ ഗൂഗിള്‍. ബുക്കില്‍ പ്രതിപാദിക്കുന്ന സ്ഥലത്തിന്‍റെ ആനി മേഷന്‍ രൂപം ഒരു ക്ലിക്കില്‍ കണ്മുന്നില്‍ കാണാനാകുന്നു എന്നതാണ്‌ പ്രത്യേകത.
ഇപ്പോള്‍ ലഭിക്കുന്ന ഈ സൗകര്യം സ്ഥല നാമങ്ങളെ കുറിച്ചു നല്‍കുന്ന വിവരങ്ങളെ ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ചില പ്രത്യേക നാമങ്ങളില്‍ മൗസ്‌ പോയിന്‍റു തൊടുമ്പോള്‍ അതുമായി ബന്ധപ്പെട്ട മാപ്പ്‌ ആക്റ്റീവാകുകയാണ്‌ ചെയ്യുന്നത്‌.
"വേള്‍ഡ്‌ ഇന്‍ ഐറ്റി ഡേയ്‌സ്‌, വാര്‍ ആന്‍ഡ്‌ പീസ്‌, ദി ട്രാവല്‍ ഓഫ്‌ മാര്‍ക്കോ പോളോ, 9/11 കമ്മീഷന്‍ റിപ്പോര്‍ട്ട്‌ എന്നിവയുടെ കൂടെ ആക്റ്റിവേറ്റഡ്‌ ആകുന്ന മാപ്പിംഗ്‌ സംവിധാനം കൂടുതല്‍ കൃതികളിലേക്കു വ്യാപിപ്പിക്കാനാണ്‌ നീക്കം.
2004 ല്‍ ബുക്ക്‌ സേര്‍ച്ചുമായി രംഗത്ത്‌ എത്തിയപ്പോള്‍ മുതല്‍ പ്രസാധകരുമായിട്ടുള്ള പ്രശ്‌നങ്ങളുടെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു.
എല്ലാ സാഹിത്യ രൂപത്തെയും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആക്കാനും അവയെല്ലാം ഓണ്‍ ലൈന്‍ വഴി ലഭ്യമാക്കാനും ശ്രമിക്കുമെന്ന്‌ കമ്പനി വക്താക്കള്‍ അറിയിച്ചു. അതിനു വേണ്ടി ക്ലാസ്സിക്കുകളുടെ ഒരു ഡാറ്റാ ബേസ്‌ സൃഷ്ടിച്ചു ഓണലൈന്‍ ലൈബ്രറി വികസിപ്പിക്കാനും നീക്കമുണ്ട്.

Wednesday, January 24, 2007

ഐ.റ്റി.ഇന്ത്യ കുതിക്കുന്നു.

Wednesday, January 24, 2007
Blog this story
പോയവര്‍ഷത്തെ ഇന്ത്യന്‍ ഐ ടി വ്യവസയാത്തിന്‍റെ നിര്‍ണായക കണക്കു‍കള്‍ നാസ്കോം പുറത്തുവിട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിന്‌ മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച്‌ പത്ത്‌ മടങ്ങ്‌ നേട്ടമാണ്‌ ഐ ടി വ്യവസായം നേടിയിരിക്കുന്നത്‌.
1996-97 കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വ്യവസായത്തിന്‍റെ വരവ്‌ 4.8 അമേരിക്കന്‍ ഡോളറായിരുന്നെങ്കില്‍ 2006-07 കാലഘട്ടത്തില്‍ അത്‌ 47.8 അമേരിക്കന്‍ ഡോളറായി കുതിച്ചുയര്‍ന്നു.മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഐടി മേഖലയുടെ സംഭാവന 1.2 ശതമാനത്തില്‍ നിന്ന്‌ 5.4 ശതമാനമായി വര്‍ദ്ധിച്ചു.
പോയവര്‍ഷത്തെ ഐ ടി ചലനങ്ങള്‍ നിരീക്ഷിച്ച്‌ തയ്യാറാക്കുന്ന നാസ്കോമിന്‍റെ ‘സ്ട്രാറ്റജിക്‌ റിവ്യൂ 2007’ലാണ്‌ ഈ വിവരങ്ങള്‍ ഉള്ളത്‌. ഫെബ്രുവരിയില്‍മാത്രമെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടു.
ലോകത്തിന്‍റെ ഐ ടി അധിഷ്ഠിത ആവശ്യങ്ങള്‍ക്ക്‌ ആശ്രയിക്കാവുന്ന ഏറ്റവും വലിയ ലക്‍ഷ്യകേന്ദ്രമായി ഇന്ത്യമാറിയെന്നാണ്‌ ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന്‌ നാസ്കാം റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ ആഭ്യന്തര വിപണിയുടേയും വിദേശ വിപണിയുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യന്‍ ഐ ടി വ്യവസായം വേഗത്തില്‍ സ്വയം മാറ്റത്തിന്‌ വിധേയമാകുന്നു എന്നാണ്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്ന്‌ സത്യം കമ്പ്യൂട്ടേഴ്സിന്‍റെ സ്ഥാപക ചെയര്‍മാനും നാസ്കോം അധ്യക്ഷനുമായ ബി രാമലിംഗ രാജു പറഞ്ഞു.
2010ല്‍ അറുപത്‌ ബില്യന്‍ അമേരിക്കന്‍ ഡോളറിന്‍റെ വ്യവസായം നടത്തുക എന്ന ലക്‍ഷ്യത്തിലേക്ക്‌ ഇന്ത്യവളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണെന്ന്‌ നാസ്കോം പ്രസിഡന്‍റ് കിരണ്‍ കാര്‍ത്തിക്‌ പറഞ്ഞു.
ഹാര്‍ഡ്‌ വെയര്‍ രംഗത്ത്‌ ആഭ്യന്തര കമ്പനികള്‍ നിര്‍ണായകമായ മുന്നേറ്റം നടത്തി എന്നതാണ്‌ നാസ്കോമിന്‍റെ പ്രധാന കണ്ടെത്തല്‍.

Friday, January 19, 2007

My favorite links


വീണ്ടുമൊരിക്ക്ല് കൂടി.....

Friday, September 15, 2006

ഇതാ ഇവിടെ ശരിയായ താമര.

ഇതാണ്‍ ശരിയായ താമര.
ഇതു അയച്ചുതന്നത്
ആരിഫ് ഇരിയ.
Mar Athanasius Collge
kothamangalam,Eranakulam.
arifmace@gmail.com

Saturday, August 12, 2006

ഹായ്....
അക്കെരെ കേരളം ഇക്കരെ കര് ണ്ണാട്കം
ഇതിലെ പോയവര് ഇനിയും
ഈ വഴി വരുമോ ...
ഹായ് ... മഴ എന്തു രസം

Sunday, July 30, 2006

എനിക്കും കിട്ടി വാച്ച്

നാലാം തരത്തില്‍ പഠിക്കുന്‍പോഴാണ് കത്തെഴുത്ത് തുടങ്ങിയത് ഇതുയെനിക്കുവേണ്ടിയല്ല എന്റ്റെ വീട്ടിനു കുറച്ചകലെയുള്ള ഫാത്തിമ എന്നുവിളിക്കുന്ന ഒരു സ്ത്രീക്കുവേണ്ടിയായിരുന്നു.അവരുടെ ഭര്‍ത്താവ് അന്നു അബുദാബിയിലായിരുന്നുഎഴുത്തും വായനയും അറിയാത്ത ഗതികേട് കൊണ്ടാണ്‍വര്‍ എന്നെ കൊണ്ടു എഴുത്ത് എഴുതിക്കുന്നത്. ഞാന്‍ അതിനുമുന്‍പ് കത്തെഴുതിട്ടുണ്ട് എന്റ്റെ സ്നേഹമുള്ള സാറമ്മാര്‍ക്കുവേണ്ടി ഞാന്‍ സ്കൂളില്‍ പോകാത്ത ദിവസം മാത്രം.
അന്നു ഫോറിനിലേക്കു കത്തെഴ്അതുന്നു എന്നൊരു ഗമയും എന്നില്‍ കടന്നു കൂടിയിരുന്നു.
അന്നൊക്കെ ഒരു കത്തെഴുതിയാല് അതിനുള്ളമറുപടിലഭിക്കണമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ കാത്തിരിക്കണം.അവരുടെ ഭര്‍ത്താവയക്കുന്ന കത്തില്‍ നിറയെ വിരഹവേദനകളായിരിക്കും അന്നെനിക്കു വായിച്ചു ഫലിപ്പിക്കാന്‍ സാധിക്കാറില്ലായിരുന്നു ഞാന്‍ കത്തു വായിക്കുന്‍പോള്‍ അവര്‍ കണ്ണുതുടക്കുന്നത് ഞാന്‍ പലപ്രാവശ്യം കാ‍ണ്ടിട്ടുണ്ട്.അതുപൊലെ തന്നെ മറുപടി വാചകള്‍ പറഞ്ഞു തരുന്‍പൊഴും അവരുടെ കണ്ണുകള്‍ ഈറനണിയാറുണ്ടയിരുന്നു.
ഈകത്തെഴുത്ത് എനിക്കു നല്ലെരുഅനുഭവമായിരുന്നു പുതിയ പുതിയ വാചകങ്ങളും കത്തെഴുതാനുള്ള ഒരു ശൈലിയും എനിക്കു നേടാന്‍ സധിച്ചു.കത്തെഴുതുന്ന എനിക്കും അദ്ദേഹമയക്കുന്ന കത്തില്‍ എനിക്കുവെന്ണ്ടി ഒന്നു രണ്ടു വാചകങ്ങളുണ്ടവുക പതിവാണ് മറുപടീ എഴുതുന്‍പോള്‍ അതിനുമറുപടി എഴുതുകയും ചെയ്യുംഅങ്ങിനെ കത്തെഴുത്തും വായനയും തുടര്‍ന്നു പോകുന്നതിനിടയില്‍ എനിക്കൊരു അധിബുദ്ദി തോന്നിയത് ആ സ്ത്രി എഴുതുന്ന മാതിരി എന്റെ വകയായിട്ടു ഒരു സ്പെഷെല്‍ വാചകം എഴുതി പിടിപ്പിച്ചു ആ വാചകം ഇതായിരുന്നു ഈ കത്തെഴുതുന്ന കുട്ടിക്കു ഒരു ഗോള്‍ഡന്‍ വാച്ച് കൊടുത്തയക്കണമെന്നു. കത്തെഴുതികഴിഞ്ഞാല്‍ ഒരു പ്രാവശ്യം അവരെ വായിച്ചു കേള്‍പ്പിക്കുക പതിവുണ്ട് വായിച്ചു കേള്‍പ്പിക്കുന്‍പോള്‍ ഞാന്‍ എസ്ട്രാ എഴുതിപിടിപ്പിച്ചത് മുഴുവനായിട്ടു ഞാന്‍ വിഴുങ്ങി ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചു.
അങ്ങിനെ ആ എഴുത്തിനുള്ള മറുപടി കത്തുമായി ഫാത്തിമ എന്റെ അടുത്തേക്കു വായിക്കാനായി വന്നു പരിചയമുള്ള കൈയക്ഷരമയതു കൊണ്ടു വളരെ വേഗത്തില്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴണെ എന്റെ തല കറക്കുന്ന ആ വാചകം മുന്‍പില്‍ പെട്ടത് ഗോള്‍ഡന്‍ വാച്ച് വരുന്ന് ഒരാളുടെ കൈവശം കൊടുത്തയച്ചിട്ടുണ്ട്.ഒരു ഫുള്‍സ്റ്റോപ്പിട്ടു ഒന്നുചവച്ചു വായിച്ചു.ഞന്‍ പകുതി തമാസയും പകുതി ആഗ്രഹവുമായി എഴുതിയതിനെ അദ്ദേഹമിത്ര സീരീയസ്സയിട്ടു എടുക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.കള്ളി വെളിച്ചത്താവുമോ എന്നൊരു പേടി മനസ്സിനെ അലട്ടാന്‍ തുടങ്ങി.
കാര‍മുള്ളുപോലെ എന്റെ മന്‍സ്സിനെ ആ വാചകം കുത്തിനോവിക്കന്‍ തുടങ്ങി.അതിനുള്ളമറുപടി എഴുതുന്നതിനിടയില്‍ അദ്ദേഹമെഴുതിയ വാചകം ആ സ്ത്രി കാണതെ ഞാന്‍ വെട്ടികളഞ്ഞു.എഴുതിയ കത്തുമായി അവര്‍ പോവുകയും ചെയിതു പക്ഷെ എന്റെ മനസ്സിനു ഒരു സമാധാനവുമില്ല ഉപ്പ അറിഞ്ഞാല്‍ പ്രശ്നമാണെ... പച്ചവിറകിനു തീ പിടിച്ചതുപോലെ മനസ്സു പുകയാന്‍ തുടങ്ങി.ഒരു സമാധാനവുമില്ലാത്ത അവസ്ഥ.അവരോടു തന്ന കാര്യയങ്ങള്‍ തുറന്നുപരയാന്‍ ഒരു വല്ലായ്മ് അവര്‍ എന്തു വിചാരിക്കും കടലിന്നും കടലാടിക്കും ഇടയില്‍ പെട്ട അവസഥ. ദിവസത്തിന്നു ഇരുപത്തിനാലു മണിക്കൂറില്‍കൂടുതലുള്ളതുപോലെ തോന്നല്‍.രണ്ടു ദിവസം അങ്ങിനെ വല്ലയിമയില്‍ കഴിഞ്ഞു പോയി.കുറെ കൂട്ടലും കിഴിക്കലും നടത്തി അവസാനം ചെറിയൊരു തീരുമാനത്തിലെത്തി.ഉമ്മയേട് കാര്യയങ്ങള്‍ പറയാം.അതിനുള്ള അവസരവുമുണ്ട് .സന്ധ്യാ പ്രാര്‍ത്ഥനയിക്കുവേണ്ടി നിസ്കാര പായയില്‍ കയറിയാല്‍ അതിനുശേഷമുള്ള അവസാനത്തെ പ്രാത്ഥന കഴിഞ്ഞെ ഉമ്മ നിസ്ക്കരപായയില്‍ നിന്നു ഇറങ്ങാറുള്ളു.അവസാനത്തെ മകന്‍ എന്നപരിഗണനവെച്ചു ആ നിസ്ക്കാര്‍പായയില്‍ ഉമ്മയേട് ചേര്‍ന്നിരുന്നു സ്കൂളിലേയും മറ്റുവിശെഷങ്ങളും പറഞ്ഞു ഉമ്മയെ കയ്യിലെടുക്കറുണ്ടയിരുന്നു. ആ അവസരം തന്നെ ഒന്നു പരീ‍ക്ഷിച്ചു കളയാമെന്നു തീരുമാനിച്ചു. അങ്ങിനെ അവിടെ വെച്ചു എന്റെ എക്സ്ട്രാ വാചകത്തെപ്പറ്റിയും അതിനു അദ്ദേഹമയച്ച മറുപടിയും. അവതരിപ്പിച്ചു ഖുറാന്‍ പാരായണം ചെയ്യുന്നതിനിടയില്‍ ആദ്യമൊന്നു അലസമായി മൂളിയെങ്കിലും വീണ്ടുമൊരിക്കല്‍ പറഞ്ഞപ്പോഴണ് ഉമ്മയിക്കു കാര്യയതിന്റ് ഗൌരവം പിടികിട്ടിയത്.മുഖമുയര്‍ത്തി എന്റെ നേരെ നോക്കിയിട്ടു എല്ലാസ്നെഹവും ഉള്ളിലൊതുക്കികൊണ്ട് ദേഷ്യഭാവത്തില്‍ നീ എന്തിനാണു അങ്ങിനെ ചെയിതത് അതൊക്കെ തോന്ന്യവാസമല്ലെ? ഞാനൊന്നും മിണ്ടിയില്ല മൌനം വിദ്വാനു ഭൂഷണമെന്നുള്ളതുകൊണ്ട് ഒന്നുമിണ്ടിയില്ല.ആവൂ വലിയൊരു ഭാരം മനസ്സിന്നു ഇറക്കിവെച്ച പ്രതീതിയുണ്ടെങ്കിലും ഉപ്പയറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണമെന്നൊരു സംശയവുമുണ്ട്.
ഒരു ഞായറാഴച കൂട്ടുകാരുമൊത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴന് ഉമ്മാന്റെ വിളി അടുത്തുചെന്നപ്പൊഴുണ്ട് ഫാത്തിമത്ത കയ്യിലൊരു ഗോള്‍ഡന്‍ വാച്ചുമായി ഉമ്മയുടെ അടുത്ത് നില്‍ക്കുന്നു. ഞാന്‍ മനസ്സില്‍ സ്വപ്നം കണ്ട അതേ വാച്ച്. എനിക്കു നേരെ ഗോള്‍ഡന്‍ വാച്ച് കാണിച്ചിട്ടു അവര്‍ പറഞ്ഞു ഇതു നിനക്കുവേണ്ടി കൊടുത്തയച്ചതാണന്ന്. ഞാന്‍ ചോദ്യരൂപത്തില്‍ ഉമ്മയുടെ മുഖത്ത് നോക്കി. വിധി കാത്തിരിക്കുന്ന കുറ്റവളിയെപോലെ മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.അവരുടെ മുന്‍പില്‍ ഞാന്‍ ചെറുതായി ചൂടെണ്ണയില്‍ വീഴ്ത്താത്ത് പപ്പടത്തിന്റെ പരുവം അപ്പോള്‍ ഫാത്തിമത്ത പറഞ്ഞു നിനക്കു ആശയുള്ളതുകൊണ്ടെല്ലെ നീ വാച്ചിനുവേണ്ടിയെഴുതിയത്.നീ എടുത്തൊ എന്നു പറഞ്ഞു എനിക്കു നേരെ നീട്ടി.ഒന്നു വാങ്ങിയിട്ടുകെട്ടിനോക്കണമെന്നുണ്ട് പക്ഷെ ഉമ്മ ഒന്നും മിണ്ടുന്നില്ല എന്റെ ആശയെ നിരാശ ആക്കുമൊയെന്നൊരു സംശയം മനസ്സിനെ അലട്ടാന്‍ തുടങ്ങി.അവസാനം ഉമ്മമൊഴിഞ്ഞു. ഉപ്പാനോട് ചോദിക്ക് എനിക്കൊന്നും പറയാന്‍ വയ്യ.എന്റെ ടെന്‍ഷന്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.ഗോള്‍ഡന്‍ വാച്ച് കൈവിട്ടുപോകുമൊയെന്ന സംശയം ബലപ്പൊടുന്നതുപോലെ പോലീസിന്റെയും പുഴയുടെയും നടുവില്‍ പ്പെട്ട അനുഭവം. ഉമ്മ വാച്ച് ഉപ്പയ്ക്ക് കൊണ്ടുകാണിച്ചപ്പോള്‍ കപ്പലിലും,കല്‍ക്കത്തയിലും ജോലിചെയ്ത് ഉപ്പാന്റെ വിഞ്ജാനം പുറത്തെടുത്തു CAMy നല്ല വിലയുള്ള വാച്ച് എന്നിട്ടു ഉപ്പാന്റെ മാസ്റ്റര്‍ഫീസായ ഉം എന്നു മുളി.എന്നിട്ടു ഇങ്ങിനെ കൂട്ടിച്ചേര്‍ത്തു വല്ലവിശേഷദിവസ്ത്തിലും കെട്ടിയാല്‍ മതി.എന്റെ മനസ്സില്‍ ആയിരം പൂത്തിരി ഒന്നിച്ചുകത്തികൊണ്ടിരുന്നു.

















.

Friday, July 21, 2006



മഴയ്ക്ക്ശേഷം